Akshaya Tritiya 2023: അക്ഷയ തൃതീയ, ഈ ഹൈന്ദവ ഉത്സവത്തിൽ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

Akshaya Tritiya 2023:  പല പ്രദേശങ്ങളില്‍ പല തരത്തിലാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഈ ദിവസം ആളുകൾ മഹാ വിഷ്ണു, ലക്ഷ്മി ദേവി, ഗണപതി എന്നീ ദേവീ ദേവന്മാരെ പ്രത്യേകം പൂജിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 08:47 PM IST
  • ശുഭ കാര്യങ്ങള്‍ ആരംഭിക്കാന്‍ ഏറ്റവും ഉത്തമമായ ദിവസമാണ് അക്ഷയ തൃതീയ. സമൃദ്ധിയുടെയും ഭാഗ്യത്തിന്‍റെയും ഈ ദിവസം ആളുകൾ പലതരത്തിൽ ആഘോഷിക്കുന്നു.
Akshaya Tritiya 2023: അക്ഷയ തൃതീയ, ഈ ഹൈന്ദവ ഉത്സവത്തിൽ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

 Akshaya Tritiya 2023: അക്ഷയ തൃതീയ ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണ്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്‍റെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ വര്‍ഷം മുഴുവനും ശുഭമായി ഭവിക്കും എന്നാണ് വിശ്വാസം. അക്ഷയ തൃതീയ ധന്‍തേരസ് പോലെതന്നെ സവിശേഷവും ഫലദായകവുമായി കണക്കാക്കപ്പെടുന്നു. 

Also Read:  Panchgrahi Yog: 125 വർഷത്തിന് ശേഷം അക്ഷയതൃതീയയിൽ പഞ്ചഗ്രഹി യോഗം, ഈ രാശിക്കാര്‍ക്ക് ഇത് സൗഭാഗ്യ കാലം 

ശുഭ കാര്യങ്ങള്‍ ആരംഭിക്കാന്‍ ഏറ്റവും ഉത്തമമായ ദിവസമാണ് അക്ഷയ തൃതീയ. സമൃദ്ധിയുടെയും ഭാഗ്യത്തിന്‍റെയും ഈ ദിവസം ആളുകൾ പലതരത്തിൽ ആഘോഷിക്കുന്നു. ഈ വർഷത്തെ അക്ഷയ തൃതീയ ഏപ്രിൽ 22 ന് ആഘോഷിക്കും. ഒരു ബിസിനസ് ആരംഭിക്കുക, വീട് വാങ്ങുക, അല്ലെങ്കിൽ ആഭരണങ്ങൾ വാങ്ങുക എന്നിങ്ങനെയുള്ള ഏതൊരു നല്ല പ്രവൃത്തിയും ഈ ദിവസം ചെയ്യുന്നത് ഭാഗ്യവും സമൃദ്ധിയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. 

Also Read:  Akshaya Tritiya 2023: അക്ഷയ തൃതീയയ്ക്ക് ഈ 3 സാധനങ്ങൾ വാങ്ങുന്നത് ശുഭകരം, ലക്ഷ്മി ദേവിയുടെ കൃപ, പണത്തിന്‍റെ പെരുമഴ 
 
പല പ്രദേശങ്ങളില്‍ പല തരത്തിലാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഈ ദിവസം ആളുകൾ മഹാ വിഷ്ണു, ലക്ഷ്മി ദേവി, ഗണപതി എന്നീ ദേവീ ദേവന്മാരെ പ്രത്യേകം പൂജിക്കുന്നു. ഗംഗാനദിയിൽ പുണ്യസ്നാനം നടത്തുക, ഉപവസിക്കുക, അല്ലെങ്കില്‍ കുടുംബത്തോടും സുഹൃത്തുക്കളോടും സമയം ചിലവഴിക്കുക എന്നിങ്ങനെ പല രീതിയില്‍  അക്ഷയ തൃതീയ ആഘോഷിക്കുന്നു. 

Also Read: Akshaya Tritiya 2023: 7 യോഗകളുടെ മഹാസംയോഗം, ഈ ചെറിയ കാര്യം നിങ്ങളുടെ ഭാഗ്യം മാറ്റും, സമ്പത്ത് നിറയും!

 

അതേസമയം, നമുക്കറിയാം, അക്ഷയ തൃതീയയിലെ ഒരു ജനപ്രിയ ആചാരമാണ് സ്വർണ്ണം വാങ്ങുക എന്നത്. കാരണം ഇത് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു നല്ല ദിവസമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഈ ദിവസം പലരും സ്വർണ്ണാഭരണങ്ങളോ നാണയങ്ങളോ വാങ്ങുന്നു, അത് അവരുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍.  ചിലർ ക്ഷേത്രങ്ങൾക്കോ ​​ചാരിറ്റികൾക്കോ ​​​​സ്വർണ്ണം ദാനം ചെയ്യുന്നു. ഈ ദിവസം വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങുന്നത് ഒരിക്കലും അവസാനിക്കാത്ത പ്രതിഫലവും അക്ഷയമായ സമ്പത്തും ഉറപ്പാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

വിശ്വാസമനുസരിച്ച് അക്ഷയ തൃതീയ ദിവസം ഇക്കാര്യങ്ങള്‍ ചെയ്യുന്നത് വളരെ ശുഭമാണ്‌...  (Akshaya Tritiya 2023: Dos)

● ഐശ്വര്യത്തിനും സമ്പത്തിനും കൂടുതൽ മൂല്യം നൽകുന്നതിനാൽ സ്വർണ്ണം വാങ്ങുന്നത് ഏറെ  ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് സമ്പന്നമായ ജീവിതം ഉറപ്പാക്കുന്നു.

● വസ്തു, വീട് തുടങ്ങിയവയില്‍ പണം നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും നല്ല ദിവസമാണ് അക്ഷയ തൃതീയ. പണം ദാനം ചെയ്യുന്നതിനും ഈ ദിവസം ഉത്തമമാണ്. 

● സമ്പന്നമായ ഭാവിക്കായി ഒരു ബിസിനസ് ആരംഭിക്കുന്നതിനുള്ള അനുകൂല ദിനം കൂടിയാണിത്.

● ഷോപ്പിംഗിന് പോകുന്നതും പുതിയ വസ്ത്രങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും വാങ്ങുന്നതും, പ്രത്യേകിച്ച് സ്വർണ്ണവും വെള്ളിയും, ഈ ദിവസം ശുഭകരമായി കണക്കാക്കപ്പെടുന്നു.

● വിവാഹം, വിവാഹനിശ്ചയം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകരമായ ചടങ്ങുകൾ ഈ ദിവസം നടത്തുന്നത് വളരെ ശുഭകരമായിരിയ്ക്കും. 

● നിങ്ങൾക്ക് ഈ ദിവസം ഒരു പുതിയ വാഹനം വാങ്ങാം 

അക്ഷയ തൃതീയ ദിവസം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളും ഉണ്ട് (Akshaya Tritiya 2023: Don’ts)
 
● ഈ ശുഭദിനത്തിൽ പ്ലാസ്റ്റിക് സാധനങ്ങള്‍, അലുമിനിയം അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങൾ എന്നിവ വാങ്ങുന്നത് ഒഴിവാക്കണം. 
 
● പൂജാമുറി വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുക. ഇവിടെ അനാവശ്യമായ അലങ്കാരങ്ങള്‍ ഒഴിവാക്കുക.

● ഈ ശുഭദിനത്തിൽ മദ്യപാനം ഒഴിവാക്കുക. കൂടാതെ, ചൂതാട്ടം, കള്ളം, വാതുവെപ്പ് തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് അകന്നു നിൽക്കുക.

● കടം വാങ്ങുകയോ പണം കുടിശ്ശിക വരുത്തുകയോ ചെയ്യുന്നത് ഒഴിവാക്കുക. അത് നിങ്ങളുടെ ജീവിതത്തിൽ ദീർഘകാല സ്വാധീനം ചെലുത്തിയേക്കാം.

● ഉള്ളി, വെളുത്തുള്ളി, മത്സ്യം, മാംസം എന്നിവ ഇന്ന് ഒഴിവാക്കണം. ഇത് ദാരിദ്ര്യത്തെ ആകർഷിക്കുന്നു.

● ഒരു വ്യക്തി ഉപവാസം എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എങ്കില്‍ അത് ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

(നിരാകരണം: ലേഖനങ്ങളിൽ വിദഗ്‌ദ്ധർ പ്രകടിപ്പിച്ച വീക്ഷണങ്ങൾ അവരുടേതാണ്, Zee News അത് സ്ഥിരീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News