Drown Death: വാമനപുരം നദിയിൽ മീൻ പിടിക്കാൻ പോയ യുവാക്കൾ മുങ്ങി മരിച്ചു; രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി

Vamanapuram river: ആറ്റിങ്ങൽ വേളാർകുടി സ്വദേശി ഷമീർ (35) ന്റെ മൃതദേഹം ആറ്റിങ്ങൽ ഫയർഫോഴ്സ് കണ്ടെത്തിയിരുന്നു. സതീഷ് എന്ന യുവാവിന് വേണ്ടി  തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Feb 12, 2024, 09:48 AM IST
  • തിങ്കളാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു
  • തുടർന്ന് സതീഷിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു
  • ആറ്റിങ്ങൽ എസി നഗർ സ്വദേശിയാണ് സതീഷ്
Drown Death: വാമനപുരം നദിയിൽ മീൻ പിടിക്കാൻ പോയ യുവാക്കൾ മുങ്ങി മരിച്ചു; രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി

തിരുവനന്തപുരം: വാമനപുരം നദിയിൽ മീൻ പിടിക്കാൻ പോയ രണ്ടുപേരെ കാണാതായ സംഭവത്തിൽ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ആറ്റിങ്ങൽ വേളാർകുടി സ്വദേശി ഷമീർ (35) ന്റെ മൃതദേഹം ആറ്റിങ്ങൽ ഫയർഫോഴ്സ് കണ്ടെത്തിയിരുന്നു. കൂടെയുണ്ടായിരുന്ന സതീഷ് എന്ന യുവാവിന് വേണ്ടി  തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

സതീഷിന്റെ വാച്ചും വസ്ത്രങ്ങളും കരയിലുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു. തുടർന്ന് സതീഷിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ആറ്റിങ്ങൽ എസി നഗർ സ്വദേശിയാണ് സതീഷ് (34). ഇവരുടെ മൃതദേഹങ്ങൾ ചിറയിൻകീഴ്  താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

വെള്ളായണി കായലിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം: വെള്ളയാണി വവ്വാമൂല കായലിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥികളായ മുകുന്ദൻ ഉണ്ണി, ഫെഡ്റിൻ, ലിനോൺ എന്നിവരാണ് മരിച്ചത്. അവധി ആഘോഷിക്കാൻ നാലം​ഗ സംഘം വെള്ളയാണിയിൽ എത്തിയതായിരുന്നു.

കായലിൽ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. മണൽ മാഫിയകൾ നിർമിച്ച കുഴിയിൽ അകപ്പെട്ടാണ് കുട്ടികൾ മരിച്ചത്. വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സ് എത്തിയാണ് വിദ്യാർത്ഥികളുടെ  മൃതദേഹങ്ങൾ പുറത്തെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News