നിയന്ത്രണം വിട്ട ബൈക്ക് സ്കൂൾ ബസിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Kilimanoor Accident  : തിങ്കളാഴ്ച്ച വൈകിട്ട് 3.30ന് പുലിയൂർകോണം - ചന്നാരുകോണം റോഡിൽ വച്ച് കാർത്തിക് ഓടിച്ച് ബൈക്കും സ്വകാര്യ സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 9, 2023, 07:55 PM IST
  • ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് 3.30ന് പുലിയൂർകോണം - ചന്നാരുകോണം റോഡിൽ വച്ച് കാർത്തിക് ഓടിച്ച് ബൈക്കും സ്വകാര്യ സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
  • റോഡിലേക്ക് തെറിച്ച് വീണ കാർത്തികിനെ ആ ശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിയന്ത്രണം വിട്ട ബൈക്ക് സ്കൂൾ ബസിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കിളിമാനൂരിൽ നിയന്ത്രണംതെറ്റിയ ബൈക്ക് സ്കൂൾ ബസിൽ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവ് മരിച്ചു. അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മടവൂർ പുലിയൂർകോണം ചന്നാരു കോണം കൃഷ്ണാലയത്തിൽ ബാബു - രമ്യ ദമ്പതികളുടെ മകൻ കാർത്തിക് (20) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് 3.30ന് പുലിയൂർകോണം - ചന്നാരുകോണം റോഡിൽ വച്ച് കാർത്തിക് ഓടിച്ച് ബൈക്കും സ്വകാര്യ സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ കാർത്തികിനെ ആ ശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പരിക്കേറ്റ കാർത്തിക്കിനെ കൊല്ലം മെഡിക്കൽ കോളേജിലും തുടർന്ന് തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജി ലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ വെള്ളിയാഴ്ച വൈകിട്ട് മരണപ്പെടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News