UAE: ആഗോളതലത്തിൽ എണ്ണവില കൂടി; രാജ്യത്ത് പുതിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

ആഗോളതലത്തിൽ എണ്ണവില കൂടിയതിന്റെ  അടിസ്ഥാനത്തിൽ യുഎഇയിലും പെട്രോൾ ഡീസൽ വില വർധിപ്പിച്ചു. അർധരാത്രി മുതലാണ് വിലവർധനവ് നടപ്പിലാക്കിയത്. ഇന്ധന വില തീരുമാനിക്കുന്ന സമിതിയാണ് യുഎഇയിൽ 2024 മാർച്ചിലെ പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 1, 2024, 02:39 PM IST
  • യുഎഇയിലും പെട്രോൾ ഡീസൽ വില വർധിപ്പിച്ചു
  • അർധരാത്രി മുതലാണ് വിലവർധനവ് നടപ്പിലാക്കിയത്
UAE: ആഗോളതലത്തിൽ എണ്ണവില കൂടി; രാജ്യത്ത് പുതിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ആഗോളതലത്തിൽ എണ്ണവില കൂടിയതിന്റെ  അടിസ്ഥാനത്തിൽ യുഎഇയിലും പെട്രോൾ ഡീസൽ വില വർധിപ്പിച്ചു. അർധരാത്രി മുതലാണ് വിലവർധനവ് നടപ്പിലാക്കിയത്. ഇന്ധന വില തീരുമാനിക്കുന്ന സമിതിയാണ് യുഎഇയിൽ 2024 മാർച്ചിലെ പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചത്. 

Also Read: ഇനി ഖത്തറിലേക്കും യുഎഇയിലേക്കും യാത്രാസമയം ഒരു മണിക്കൂർ കുറയും

 

ഇക്കുറി എല്ലാ വിഭാഗങ്ങളിലും കാര്യമായ വർദ്ധനവാണ് ഉള്ളത്. അന്താരാഷ്ട്ര എണ്ണ വിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റക്കുറച്ചിലുകളും പ്രാദേശിക ഇന്ധന വില നിർണ്ണയത്തെ ബാധിച്ചിട്ടുണ്ടെന്നാണ് ഇന്ധന വില തീരുമാനിക്കുന്ന സമിതി വ്യക്തമാക്കിയത്. യുഎഇ ഇന്ധനവില നിര്‍ണയ സമിതി നിശ്ചയിച്ച പുതിയ വില ഇപ്രകാരം സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹം നൽകേണ്ടിവരും.  ഫെബ്രുവരി മാസത്തിൽ യുഎഇയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.88 ദിർഹമായിരുന്നു വില. സ്പെഷ്യൽ 95 പെട്രോളിനാകട്ടെ പുതിയ വില പ്രകാരം ലിറ്ററിന് 2.92 ദിർഹമാണ്. കഴിഞ്ഞ മാസം 2.76 ദിർഹമായിരുന്നു സ്പെഷ്യൽ 95 പെട്രോളിന് നൽകേണ്ടിയിരുന്നത്.  ഇ - പ്ലസ് കാറ്റഗറി പെട്രോൾ ലിറ്ററിന്‍റെ വില 2.69 ദിർഹത്തിൽ നിന്ന് 2.85 ദിർഹമാക്കി യുഎഇ ഇന്ധനവില നിര്‍ണയ സമിതി ഉയർത്തിയിട്ടുള്ളത്. 

Also Read:  കേതു-വ്യാഴ സംഗമത്തിലൂടെ നവപഞ്ചമ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, തൊഴിൽ ബിസിനസിൽ പുരോഗതി!

ഡീസലിന്‍റെ കാര്യത്തിലും കാര്യമായ വർധനവുണ്ട്. ഡീസൽ വില ലിറ്ററിന് 2.99 ദിർഹത്തിൽ നിന്ന് 3.16 ദിർഹക്കിയാണ് യുഎഇ ഇന്ധനവില നിര്‍ണയ സമിതി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 2024 ഫെബ്രുവരിയിൽ ഒരു ബാരൽ എണ്ണയുടെ വില ഗണ്യമായി കുതിച്ചുയർന്നെന്നും ആഗോള എണ്ണ വിപണിയുടെ ട്രെൻഡുകൾക്ക് അനുസൃതമായാണ് വിലനിർണ്ണയ മാറ്റമെന്നും യുഎഇ ഇന്ധനവില നിര്‍ണയ സമിതി വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News