Guruvayur Ambalanadayil BO: തിയേറ്ററിൽ ചിരിപ്പൂരമൊരുക്കി ​ഗുരുവായൂരമ്പലനടയിൽ; ബോക്സ്ഓഫീസിൽ എത്ര നേടി? ആ​ദ്യദിന കളക്ഷൻ ഇങ്ങനെ

2 മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ബഡ്ജറ്റ് 90 കോടിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യദിനം മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായി.  

Written by - Zee Malayalam News Desk | Last Updated : May 17, 2024, 11:36 AM IST
  • മെയ് 16നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
  • റിലീസ് ദിവസം തന്നെ വമ്പൻ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
  • പൃഥ്വി-ബേസിൽ കോമ്പോ തകർത്തുവെന്ന് പ്രേക്ഷകർ പറയുന്നു.
Guruvayur Ambalanadayil BO: തിയേറ്ററിൽ ചിരിപ്പൂരമൊരുക്കി ​ഗുരുവായൂരമ്പലനടയിൽ; ബോക്സ്ഓഫീസിൽ എത്ര നേടി? ആ​ദ്യദിന കളക്ഷൻ ഇങ്ങനെ

പൃഥ്വിരാജ്, ബേസിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ​ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രം തിയേറ്ററുകളിൽ ചിരിപ്പൂരമൊരുക്കി പ്രദർശനം തുടരുകയാണ്. ഇന്നലെ, മെയ് 16നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ദിവസം തന്നെ വമ്പൻ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. പൃഥ്വി-ബേസിൽ കോമ്പോ തകർത്തുവെന്ന് പ്രേക്ഷകർ പറയുന്നു. ബോക്സ്ഓഫീസിലും ചിത്രം മികച്ച കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.

റിലീസ് ചെയ്ത ആദ്യ ദിനം 3.50 കോടി ഇന്ത്യയിൽ നിന്ന് ചിത്രം കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 42.20 ശതമാനമാണ് കേരളത്തിലെ ഒക്ക്യുപ്പൻസി റേറ്റ്. മോർണിം​ഗ് ഷോയ്ക്ക് 32.35%, ആഫ്റ്റർനൂൺ ഷോ - 31.07%, ഈവനിം​ഗ് ഷോ - 49.06%, നൈറ്റ് ഷോ - 56.32% എന്നിങ്ങനെയാണ് കണക്ക്. ചിത്രത്തിന്റെ ആദ്യ ഷോയുടെ ആദ്യ പകുതി കഴിഞ്ഞപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ റിവ്യൂസ് വരാൻ തുടങ്ങിയിരുന്നു. പോസിറ്റീവ് പ്രതികരണങ്ങളായിരുന്നു വന്നതത്രയും. 

Also Read: Nayanthara: കൈകോർത്ത് വിക്കിയും നയൻസും - ഓർമ്മചിത്രങ്ങൾ പങ്കുവെച്ച് നയൻതാര

 

2 മണിക്കൂർ 40 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. യു/എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. 90 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ് എന്നാണ് റിപ്പോർട്ട്. ആനന്ദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. ആനന്ദിന്റെ അളിയൻ വിനു എന്ന കഥാപാത്രമായി ബേസിലും എത്തിയപ്പോൾ കോമഡി ​ഗംഭീരമായി വർക്കൗട്ട് ആയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പൃഥ്വിയുടെ പെങ്ങളായി എത്തിയത് അനശ്വര രാജൻ ആണ്. നിഖില വിമൽ ആണ് പൃഥ്വിയുടെ നായിക. ദീപു പ്രദീപ് ആണ് രചന നിർവഹിച്ചിരിക്കുന്നത്. നീരജ് രവി ഛായാ​ഗ്രഹണം. അങ്കിത് മേനോൻ - സം​ഗീതം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News