Behind: ഹൊറർ സസ്പെൻസ് ത്രില്ലർ ബിഹൈൻഡ് എത്തുന്നു

Horror Movie: മഞ്ജു വാര്യരുടെയും രമ്യ കൃഷ്ണൻ്റെയും സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ് തമിഴിലും മലയാളത്തിലുമായി റിലീസിന് എത്തുന്ന സിനിമയുടെ ടീസർ പുറത്ത് വിട്ടിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 28, 2024, 11:22 PM IST
  • ബിഹൈൻഡിൽ സോണിയ അഗർവാളും ജിനു ഇ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു
  • സോണിയ അഗർവാളിന് ഈ സിനിമ ഒരു തിരിച്ചുവരവ് ആയിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്
Behind: ഹൊറർ സസ്പെൻസ് ത്രില്ലർ ബിഹൈൻഡ് എത്തുന്നു

പ്രേക്ഷകരെ ഭീതിയിൽ ആഴ്ത്തികൊണ്ട് ഹൊറർ സസ്പെൻസ് ത്രില്ലർ ആയ ബിഹൈൻഡിൻ്റെ ടീസർ സരീഗമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. മഞ്ജു വാര്യരുടെയും രമ്യ കൃഷ്ണൻ്റെയും സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ് തമിഴിലും മലയാളത്തിലുമായി റിലീസിന് എത്തുന്ന സിനിമയുടെ ടീസർ പുറത്ത് വിട്ടിരിക്കുന്നത്.

ദുരൂഹത നിറഞ്ഞ ഒരു ബംഗ്ലാവിലെ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് പുറത്തു കൊണ്ടുവരുന്ന ഹൊറർ സിനിമ ബിഹൈൻഡിൽ സോണിയ അഗർവാളും ജിനു ഇ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പാവക്കുട്ടി ക്രിയേഷൻസിന്റെ ബാനറിൽ ഷിജ ജിനു നിർമാണവും തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമൻ റാഫി ആണ്.

ALSO READ: പെരുമാനിയിലെ കലഹങ്ങൾ ഇവിടെ തുടങ്ങുന്നു ! 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ

മെറീന മൈക്കിൾ, നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, ഗായത്രി മയൂര, വി കെ ബൈജു, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 7/ജി റെയിൻബോ കോളനി, കാതൽ കൊണ്ടെയ്ൻ, മധുരൈ, പുതുപ്പേട്ടൈ, കോവിൽ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സോണിയ അഗർവാളിന് ഈ സിനിമ ഒരു തിരിച്ചുവരവ് ആയിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News