Weight Loss: അത്തിപ്പഴം കഴിച്ചാൽ എന്താണ് ​ഗുണം? ശരീരഭാരം കുറയ്ക്കാൻ ഇങ്ങനെ കഴിക്കണം

Weight Loss With Soaked Figs: അത്തിപ്പഴം പോഷകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്. വേനൽക്കാലത്ത് അത്തിപ്പഴം കഴിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും.

Written by - Zee Malayalam News Desk | Last Updated : May 11, 2024, 01:17 AM IST
  • അത്തിപ്പഴത്തിൽ മികച്ച അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു
  • അത്തിപ്പഴത്തിൽ കൊഴുപ്പും കലോറിയും കുറവാണ്
Weight Loss: അത്തിപ്പഴം കഴിച്ചാൽ എന്താണ് ​ഗുണം? ശരീരഭാരം കുറയ്ക്കാൻ ഇങ്ങനെ കഴിക്കണം

ആരോ​ഗ്യകരമായ ഭാരം നിലനിർത്തുന്നതിന് ശരിയായ ഭക്ഷണക്രമവും വ്യായാമവും പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ രാവിലെ കഴിക്കുന്ന ഭക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അത്തിപ്പഴം നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള പഴമാണ്. വേനൽക്കാലത്ത് അത്തിപ്പഴം കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകും.

നാരുകൾ: അത്തിപ്പഴത്തിൽ മികച്ച അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നാരുകൾ ദഹനം മികച്ചതാക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അത്തിപ്പഴം കുതിർത്ത് കഴിക്കുന്നത് ദീർഘനേരം വയറുനിറഞ്ഞതായി തോന്നാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. ഇതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ALSO READ: വെറും വയറ്റിൽ പപ്പായ കഴിക്കാം; ഇത്രയുമാണ് ​ഗുണങ്ങൾ

കലോറി: കുതിർത്ത അത്തിപ്പഴത്തിൽ കൊഴുപ്പും കലോറിയും കുറവാണ്. ഇത് ശരീരത്തിൽ അധിക കലോറി ചേർക്കാതെ തന്നെ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ലഘുഭക്ഷണമായി അത്തിപ്പഴം കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും. ജങ്ക് ഫുഡുകൾ ലഘുഭക്ഷണമാക്കുന്നതിന് ആരോ​ഗ്യകരമായ ബദലാണിത്.

ഊർജ്ജം: ഫ്രക്ടോസ്, ​ഗ്ലൂക്കോസ് തുടങ്ങിയ സ്വാഭാവിക പഞ്ചസാരയുടെ നല്ല ഉറവിടമാണ് അത്തിപ്പഴം. ഇത് വേ​ഗത്തിൽ ശരീരത്തിൽ ഊർജം വർധിപ്പിക്കുന്നു. കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് ശരീരത്തിൽ ഊ‍ർജ്ജം ലഭിക്കാൻ സഹായിക്കും. ഉയർന്ന കലോറിയും സംസ്കരിച്ചതുമായ ലഘുഭക്ഷണങ്ങൾക്ക് ആരോ​ഗ്യകരമായ ബദലായി അത്തിപ്പഴം കഴിക്കാവുന്നതാണ്.

ALSO READ: ശരീരഭാരം കുറയ്ക്കാനുള്ള പാനീയങ്ങൾ; വേനൽക്കാലത്ത് കലോറി കുറഞ്ഞ ഈ പാനീയങ്ങൾ കുടിക്കാം

ജലാംശം: അത്തിപ്പഴം ശരീരത്തിന് തണുപ്പ് നൽകുന്ന പഴമാണ്. ഇത് വേനൽക്കാലത്ത് ശരീരത്തിന് തണുപ്പ് നൽകുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നതിനും സഹായിക്കുന്നു. കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും. ഇത് വേനൽക്കാലത്തെ ചൂടുള്ള കാലാവസ്ഥയിൽ ഉന്മേഷദായമായ ലഘുഭക്ഷണ ഓപ്ഷനാണ്.

പോഷകം: കുതിർത്ത അത്തിപ്പഴത്തിൽ വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോ​ഗ്യം മികച്ചതാക്കുകയും ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. പൊട്ടാസ്യം, മ​ഗ്നീഷ്യം, കാത്സ്യം, വിറ്റാമിൻ കെ എന്നിവയുടെ മികച്ച സ്രോതസാണ് അത്തിപ്പഴം. ശരീരഭാരം ആരോ​ഗ്യകരമായി നിലനിർത്തുന്നതിൽ ഇവ വലിയ പങ്ക് വഹിക്കുന്നു.

ALSO READ: മല്ലിയില ചായയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇപ്പോൾ തന്നെ തയ്യാറാക്കും

കുതിർത്ത അത്തിപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും സമീകൃതാഹാരത്തിന്റെ ഭാ​ഗമായി ഇത് മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കുന്നതിന് മൊത്തത്തിലുള്ള കലോറി ഉപഭോ​ഗം, ഭക്ഷണത്തിന്റെ അളവ് എന്നിവ പരി​ഗണിക്കേണ്ടത് പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാൻ ഭക്ഷണ നിയന്ത്രണത്തിനൊപ്പം കൃത്യമായ വ്യായാമവും ആവശ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News