Shani Gochar 2022: ഈ രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ മാറി മറിയും!

Saturn Transit 2022: 2 ദിവസത്തിന് ശേഷം ശനി രാശി മാറും.  ഇപ്പോൾ ശനി മകരം രാശിയിലാണ്.  ഇനി അത് രാശി മാറി കുംഭത്തിൽ പ്രവേശിക്കും.

Written by - Ajitha Kumari | Last Updated : Apr 28, 2022, 12:24 PM IST
  • 2 ദിവസത്തിന് ശേഷം ശനി രാശി മാറും
  • ഈ രാശിക്കാരുടെ ഭാഗ്യം മാറി മറിയും
  • ഇപ്പോൾ ശനി മകരം രാശിയിലാണ്
Shani Gochar 2022: ഈ രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ മാറി മറിയും!

Shani Rashi Parivartan 2022: ജ്യോതിഷ ശാസ്ത്ര പ്രകാരം പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി. രണ്ടര വർഷത്തിനിടയ്ക്കാണ് ശനി രാശി മാറുന്നത്. 2021 ൽ ശനിയുടെ സ്ഥാനത്തിന് ഒരു മാറ്റവുമുണ്ടായില്ല. എന്നാൽ ഇപ്പോൾ ഏപ്രിൽ 29 ന് ശനി സംക്രമിക്കാൻ പോകുന്നു. ഈ സംക്രമം 3 രാശിയിലുള്ളവർക്ക് വളരെ ശുഭകരമാണ്. എന്നാൽ ചില രാശിക്കാർക്ക് ഏഴര ശനിയും കണ്ടക ശനിയും ആരംഭിക്കും. 

Also Read: ഈ 3 രാശിക്കാർ ഭജിക്കേണ്ടത് ശിവനെയാണ്, ഭാഗ്യം എപ്പോഴും ഇവർക്കൊപ്പമെത്തും

മേടം (Aries) 

ഏപ്രിൽ 29 ന് ശനി കുംഭ രാശിയിൽ പ്രവേശിക്കുന്നത് ഈ രാശിക്കാർ വളരെയധികം നേട്ടങ്ങൾ നൽകും. ആഗ്രഹങ്ങൾ സഫലമാകും. സമ്പത്ത് ലഭിക്കും. തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതി. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത. വ്യവസായികൾക്ക് കനത്ത ലാഭം ലഭിക്കും. മൊത്തത്തിൽ എല്ലാ കാര്യങ്ങളിലും നല്ല സമയമാണ്.

ഇടവം (Taurus)

ശനി രാശി മാറുന്നതോടുകൂടി ഇടവ രാശിക്കാരുടെ ഭാഗ്യം ഉണരും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് ഇഷ്ടമുള്ള ജോലി ലഭിക്കും. വരുമാനത്തിൽ വർധനവുണ്ടാകും. ഇടവ രാശിയിലുള്ള വ്യാപാരികൾക്ക് ഈ സമയം ഏറെ ഗുണമുണ്ടാകും. പുതിയ ബിസിനസ്സ് തുടങ്ങണമെങ്കിൽ അതിന് നല്ല സമയമാണ്.   

Also Read: Solar Eclipse 2022: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഈ രാശിക്കാർക്ക് കടുത്തേക്കാം!

ധനു (Sagittarius)

ശനി സംക്രമം ധനു രാശിക്കാർക്ക് ഏഴരശനിയിൽ നിന്നും മുക്തി നൽകും. അത് അവർക്ക് വലിയ ആശ്വാസമായിരിക്കും. ഏഴര ശനിയിൽ നിന്നും മുക്തി നേടുന്നതോടെ ഇവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മംഗളകരമായ ഫലങ്ങൾ വന്നു ചേരും. എല്ലാ തടസ്സങ്ങളും നീങ്ങും. ആരോഗ്യം മെച്ചപ്പെടും. ഗുരുതരമായ അസുഖം ബാധിച്ചവർക്ക് ആശ്വാസം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും ഒപ്പം ധനലാഭവും ഉണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News