Shani Dev: ശനിദേവനെ പ്രീതിപ്പെടുത്താൻ ഈ 30 ദിവസങ്ങൾ; ഒരിക്കലും തീരില്ലെന്ന് കരുതിയ പ്രശ്നങ്ങൾക്കും പരിഹാരം

Shani Dev Blessings: ജ്യേഷ്ഠ അമാവാസി ദിനത്തിലാണ് സൂര്യദേവന്റെയും ഛായാദേവിയുടെയും മകനായ ശനിദേവൻ ജനിച്ചത്. ഈ ദിവസമാണ് ശനിജയന്തി ആഘോഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 15, 2024, 10:33 AM IST
  • ഈ വർഷത്തെ ജ്യേഷ്ഠ അമാവാസി അതായത് ശനി ജയന്തി 2024 ജൂൺ ആറിനാണ് ആഘോഷിക്കുന്നത്
  • ശനിയുടെ ദോഷം ഉള്ളവർ ജ്യേഷ്ഠ മാസത്തിലും ശനി ജയന്തി ദിനത്തിലും ചില പ്രത്യേക കർമങ്ങൾ നിർവഹിക്കണം
Shani Dev: ശനിദേവനെ പ്രീതിപ്പെടുത്താൻ ഈ 30 ദിവസങ്ങൾ; ഒരിക്കലും തീരില്ലെന്ന് കരുതിയ പ്രശ്നങ്ങൾക്കും പരിഹാരം

ശനിദേവന്റെ കോപം ഏതെങ്കിലും തരത്തിൽ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിൽ ചില പരിഹാരങ്ങൾ ചെയ്യുന്നത് ​ശനിയുടെ കോപത്തിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കും. ജ്യേഷ്ഠ മാസത്തിലാണ് ഈ പരിഹാരങ്ങൾ ചെയ്യേണ്ടത്. ജ്യേഷ്ഠ അമാവാസി ദിനത്തിലാണ് സൂര്യദേവന്റെയും ഛായാദേവിയുടെയും മകനായ ശനിദേവൻ ജനിച്ചത്. ഈ ദിവസമാണ് ശനിജയന്തി ആഘോഷിക്കുന്നത്.

ഈ വർഷത്തെ ജ്യേഷ്ഠ അമാവാസി അതായത് ശനി ജയന്തി 2024 ജൂൺ ആറിനാണ് ആഘോഷിക്കുന്നത്. ശനിയുടെ ദോഷം ഉള്ളവർ ജ്യേഷ്ഠ മാസത്തിലും ശനി ജയന്തി ദിനത്തിലും ചില പ്രത്യേക കർമങ്ങൾ നിർവഹിക്കണം. ജ്യേഷ്ഠ മാസത്തിൽ ശനി ദേവനെ ആരാധിക്കുന്നത് നിരവധി ഫലങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ജ്യേഷ്ഠ മാസത്തിൽ ശനിദേവനെ ആരാധിക്കുന്നത് വലിയ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ സഹായിക്കും. ജ്യേഷ്ഠമാസം മെയ് 22 മുതൽ ജൂൺ 21 വരെയാണ്. ഈ സമയത്ത് ശനിദേവനെ പ്രീതിപ്പെടുത്തുന്നതിന് വിവിധ പരിഹാര കർമങ്ങൾ ചെയ്യാം. എന്തെല്ലാം കാര്യങ്ങളാണ് ശനിദേവനെ പ്രീതിപ്പെടുത്താൻ ചെയ്യേണ്ടതെന്ന് അറിയാം.

ALSO READ: വാസ്തുവിൽ വരുത്തുന്ന ഈ ചെറിയ തെറ്റുകൾ പോലും ദാരിദ്ര്യം വരുത്തും; ശരിയായ നിയമങ്ങൾ അറിഞ്ഞിരിക്കുക!

സൂര്യോദയത്തിന് മുൻപ് ഉണർന്ന് കുളിച്ച് ദേഹശുദ്ധി വരുത്തി ഹനുമാൻ ചാലിസ ചൊല്ലുക. ഹനുമാൻ സ്വാമിയെ ആരാധിക്കുന്നവരെ ശനിദേവൻ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല. ഹനുമാൻ സ്വാമിയുടെ അനു​ഗ്രഹത്താൽ ശനിദോഷങ്ങളിൽ നിന്ന് മോചനം ലഭിക്കും.

ശനിദേവൻ കർമ്മത്തിന് അനുസരിച്ച് ഫലം നൽകുന്നുവെന്ന് വിശ്വസിക്കുന്നു. സൽകർമ്മം ചെയ്യുന്നവർക്ക് ​ഗുണവും ദുഷ്കർമ്മം ചെയ്യുന്നവർക്ക് ദോഷവും നൽകുന്നു. ദരിദ്രർ, അശരണർ, തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, വൃദ്ധർ, രോ​ഗികൾ എന്നിവരെ സഹായിക്കുന്നവരിൽ ശനിദേവൻ പ്രസാദിക്കും. ജ്യേഷ്ഠ മാസത്തിൽ ഈ ആളുകളെ സഹായിക്കുന്നത് ശനിയെ പ്രീതിപ്പെടുത്തുകയും ശുഭ ഫലങ്ങൾ നൽകുകയും ചെയ്യും.

പക്ഷികൾക്കും മൃ​ഗങ്ങൾക്കും ഭക്ഷണവും വെള്ളവും നൽകുക. ശനിദോഷം അകറ്റാൻ ജ്യേഷ്ഠ മാസത്തിൽ ശനിയുമായി ബന്ധപ്പെട്ട കറുത്ത ഉലുവ, കറുത്ത എള്ള്, ചെരിപ്പുകൾ, കറുത്ത കുട, കറുത്ത വസ്ത്രങ്ങൾ എന്നിവ ദാനം ചെയ്യുക. ഇത് ശനിദോഷം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അകറ്റുന്നു.

ALSO READ: ആഴ്ചയിലെ ഈ രണ്ട് ദിവസങ്ങളിൽ ചൂല് വാങ്ങരുത്; കൊടിയ ദാരിദ്ര്യം ഫലം, സമ്പന്നനും ദരിദ്രനാകും

രാവിലെ ആൽമരത്തിന് വെള്ളം സമർപ്പിക്കുക. വൈകുന്നേരം വിളക്ക് തെളിയിക്കുക. ഛായാ ദാനത്തിന് ഒരു വെങ്കല പാത്രത്തിൽ കടുകെണ്ണയെടുത്ത് അതിൽ നിങ്ങളുടെ മുഖം കാണുക. തുടർന്ന് ആ പാത്രം എണ്ണ ശനി ക്ഷേത്രത്തിലേക്ക് ദാനം ചെയ്യുക. ക്ഷേത്രത്തിൽ പോകാൻ സാധിക്കുന്നില്ലെങ്കിൽ ഇത് ആൽമരത്തിന് ചുവട്ടിൽ വയ്ക്കുക. ഇത് ശനിയുടെ ദോഷഫലങ്ങളിൽ നിന്ന് മുക്തി നൽകും.

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News