Jammu Kashmir DG Jail Hemant Lohia Murder: എച്ച് കെ ലോഹിയയുടെ വീട്ടുജോലിക്കാരനെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നതെന്നാണ് പ്രാഥമിക വിവരം. വീട്ടുജോലിക്കാരന് ഒളിവിലാണെന്നാണ് ജമ്മു സോണ്‍ അഡിജിപി മുകേഷ് സിംഗ് വിശദമാക്കിയത്.
Jammu Kashmir: ഉദ്ദംപൂർ ജില്ലയിലെ ഡോമെയിൽ ചൗക്കിലെ പെട്രോൾ പമ്പിന് സമീപം രാത്രി 10.30 ഓടെയാണ് ആദ്യത്തെ സ്ഫോടനം ഉണ്ടായത്. ആദ്യ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു
Jammu Kashmir: 24 മണിക്കൂറിനിടെ സുരക്ഷാ സേന നടത്തിയ രണ്ട് ഓപ്പറേഷനുകളിലായാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. തിരച്ചിലിനിടെ, ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
policeman martyred: പൂഞ്ച് സ്വദേശിയായ താഹിർ ഖാൻ എന്ന പോലീസുകാരനാണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി ഞായറാഴ്ച പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Rajouri Suicide Attack: പ്രദേശത്ത് ഭീകരർ നുഴഞ്ഞു കയറാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ സുരക്ഷാ സേന വ്യാപക പരിശോധന നടത്തിവരികയാണ്. ഇന്ന് രാവിലെ പരിശോധനയ്ക്കിടെ രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടികടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവരെ പിടികൂടാൻ നടത്തിയ ശ്രമത്തിനൊടുവിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു എന്നാണ് റിപ്പോർട്ട്
ജമ്മു കശ്മീര്‍ വികസനത്തിന്റെ ഒരു പുതിയ കഥ എഴുതുകയാണ്, നിരവധി സ്വകാര്യ നിക്ഷേപകർ ജമ്മു കശ്മീരിലേക്ക് വരാൻ താൽപ്പര്യപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിൽ എത്തിയതിന് തൊട്ടുപിന്നാലെ സ്ഫോടനം. പ്രധാനമന്ത്രിയ്ക്ക് പ്രസംഗിക്കേണ്ട വേദിയ്ക്ക് 12 കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. ഇതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി 24 ന് ജമ്മു കശ്മീർ സന്ദർശിക്കാനിരിക്കെ ഭീകരാക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് ഭീകരവാദികൾ. ജമ്മുവിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വീണ്ടും ആക്രമണം നടത്തിയിരിക്കുകയാണ്. സംഭവത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Jammu-Kashmir Encounter: ജമ്മു കശ്മീരിലെ ബത്തിണ്ടി (Bathindi) മേഖലയിലെ സുജൻവാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ നടക്കുകയാണ്. ഇവിടെ ഒരു വീട്ടിൽ മൂന്നോളം ഭീകരർ ഒളിച്ചിരിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിൽ 1 ജവാൻ വീരമൃത്യു വരിച്ചു.
ശ്രീനഗറിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ലാൽ ചൗക്കിലെ മൈസുമയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജമ്മു കശ്മീരിലെ (Jammu Kashmir) ശ്രീനഗറിൽ (Srinagar) സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ (Terror Attack) ഗ്രനേഡ് ആക്രമണം നടത്തി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.