IND vs AFG : സഞ്ജു ഇന്നും ബെഞ്ചിൽ; കോലിയും ജയ്സ്വാളും ടീമിൽ; ടോസ് ഇന്ത്യക്ക്

IND vs AFG Playing Eleven : ശുഭ്മാൻ ഗിൽ, തിലക് വർമ എന്നിവരെ പുറത്തിരുത്തിയാണ് വിരാട് കോലിയും യശ്വസ്വി ജയ്സ്വാളും പ്ലേയിങ് ഇലവനിലേക്കെത്തിയത്

Written by - Jenish Thomas | Last Updated : Jan 14, 2024, 07:11 PM IST
  • ജയ്സ്വാളാണ് ഇന്ന് രോഹിത്തിനൊപ്പം ഓപ്പണിങ് ഇറങ്ങുക.
  • ലെഫ്റ്റ്-റൈറ്റ് കോംബോയ്ക്ക് വേണ്ടിയാണ് ഗില്ലിനെ പുറത്തിരുത്തിയത്
IND vs AFG : സഞ്ജു ഇന്നും ബെഞ്ചിൽ; കോലിയും ജയ്സ്വാളും ടീമിൽ; ടോസ് ഇന്ത്യക്ക്

IND vs AFG 2nd T20 Toss Update : അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്ത്. മലയാളി താരം സഞ്ജു സാംസണിന് ഇന്നത്തെ മത്സരത്തിലും അവസരമില്ല. 2022ന് ശേഷം ആദ്യ വിരാട് കോലി ഇന്ത്യയുടെ ടി20 പ്ലേയിങ് ഇലവനിൽ എത്തി. യുവതാരം യശ്വസ്വി ജയ്സ്വാളാണ് ഇൻഡോറിൽ ഇന്ന് രോഹിത്തിനൊപ്പം ഓപ്പണിങ് ഇറങ്ങുക.

കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ്ങിൽ മധ്യനിര മികച്ച പ്രകടനം പുറത്തെടുത്തതിനാൽ വലിയ മാറ്റം രോഹിത് നടത്തിയില്ല. ബോളിങ് മേഖലയിലും മാറ്റമില്ല. വിരാട് കോലി വന്നതോടെയാണ് രോഹിത് തിലക് വർമയെ പുറത്തിരുത്തിയത്. ഓപ്പണിങ് ലെഫ്റ്റ്-റൈറ്റ് കോംബോയ്ക്ക് വേണ്ടിയാണ് ഗില്ലിനെ പുറത്തിരുത്തിയത്. അതേസമയം വിക്കറ്റ് കീപ്പർ താരം ജിതേഷ് ശർമ മൊഹാലിയിൽ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തതിനാലാണ് സഞ്ജുവിനെ ഇൻഡോറിൽ ബെഞ്ചിലിരുത്തിയത്.

ഇന്ത്യയുടെ പ്ലേയിങ് ഇലവൻ  - രോഹിത് ശർമ, യശ്വസ്വി ജയ്സ്വാൾ, വിരാട് കോലി, ശിവം ദൂബെ, ജിതേഷ് ശർമ, റിങ്കു സിങ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്നോയി, അർഷ്ദീപ് സിങ്, മുകേഷ് കുമാർ.

ALSO READ : Rohith Sharma | 100 മത്സരങ്ങളുടെ ജയം, രോഹിത് ശർമ്മ മറ്റൊരു ചരിത്രം എഴുതുന്നു

അതേസമയം അഫ്ഗാൻ നിരയിൽ ഒരു മാറ്റം മാത്രമാണ് നടത്തിയിരിക്കുന്നത്. റഹ്മത് ഷായ്ക്ക് പകരം നൂർ അഹമദാണ് അഫ്ഗാന്റെ പ്ലേയിങ് ഇലവനിൽ ഇടം നേടിയിരിക്കുന്നത്. 

അഫ്ഗാന്റെ പ്ലേയിങ് ഇലവൻ - റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, നജിബുള്ള സദ്രാൻ, കരീം ജനത്, ഗുൽബാദിൻ നെയ്ബ്, നൂർ അഹ്മദ്, ഫസൽഹഖ് ഫറൂഖി, നവീൻ-ഉൾ-ഹഖ്, മുജീബ് ഉർ റഹ്മാൻ

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് ഇന്ത്യ മുന്നിലാണ്. മൊഹാലിയിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചത്. ബെംഗളൂരുവിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News