Vastu tips: സാമ്പത്തിക ബുദ്ധിമുട്ട് മാറണോ? പഴ്‌സിന് നിറം ഇതെങ്കില്‍ പണം കുമിഞ്ഞുകൂടും!

സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ്. ഇതിനായി പലരും വ്യത്യസ്തമായ വഴികള്‍ തേടാറുണ്ട്. നിങ്ങളുടെ പഴ്‌സിന് സാമ്പത്തിക സ്ഥിതിയുമായി വലിയ ബന്ധമുണ്ടെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. 

 

Vastu tips for Purse: പഴ്‌സിന്റെയോ വാലറ്റിന്റെയോ നിറം സമ്പത്തിന്റെ വരവിനെയും പോക്കിനെയും സ്വാധീനിക്കുന്നു. നിങ്ങളുടെ കയ്യിലേയ്ക്ക് പണം, വിജയം, സമൃദ്ധി എന്നിവ വന്നുകയറാന്‍ ചില നിറങ്ങളിലുള്ള പഴ്‌സുകളാണ് കൈവശം വെയ്‌ക്കേണ്ടത്. ആ നിറങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1 /6

നീല: നീല നിറത്തിലുള്ള പഴ്‌സ് കൈവശം വെയ്ക്കുന്നത് സമ്പത്തിനെ ക്ഷണിച്ച് വരുത്തുമെന്നാണ് വിശ്വാസം. സമാധാനത്തിന്റെ സ്ഥിരതയുടെയും പ്രതീകമായാണ് നീല നിറത്തെ കാണുന്നത്.   

2 /6

പച്ച: പോസിറ്റിവിറ്റി, വളര്‍ച്ച, സമൃദ്ധി എന്നിവയുടെ പ്രതീകമാണ് പച്ച. പണമഴ പെയ്യണമെങ്കില്‍ പച്ച നിറത്തിലുള്ള പഴ്‌സ് കൈവശം വെയ്ക്കാം.   

3 /6

ചുവപ്പ്: പണത്തെ ആകര്‍ഷിക്കുന്ന നിറമാണ് ചുവപ്പെന്ന് പറയപ്പെടുന്നു. അതിനാല്‍ സമ്പത്തിന്റെ കുത്തൊഴുക്കാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇന്ന് തന്നെ ചുവപ്പ് നിറത്തിലുള്ള വാലറ്റോ പഴ്‌സോ വാങ്ങിക്കോളൂ.   

4 /6

ബ്രൗണ്‍: സമ്പത്തില്‍ സ്ഥിരത ആഗ്രഹിക്കുന്നവര്‍ക്ക് ബ്രൗണ്‍ നിറമുള്ള പഴ്‌സാണ് ഏറ്റവും അനുയോജ്യം. ഇതുവഴി നിങ്ങളുടെ വരുമാനവും ചെലവും ബാലന്‍സ് ചെയ്യപ്പെടും. സാമ്പത്തിക ചോര്‍ച്ച തടയാനും ഇത് സഹായിക്കും.   

5 /6

മഞ്ഞ: സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായാണ് മഞ്ഞ നിറത്തെ കണക്കാക്കുന്നത്. ഇത് സൂര്യന്റെ നിറമായാണ് വിശ്വസിക്കപ്പെടുന്നത്. അതിനാല്‍ മഞ്ഞ നിറമുള്ള പഴ്‌സ് കൈവശം വെച്ചാല്‍ പണം കുമിഞ്ഞുകൂടും.   

6 /6

ഓറഞ്ച്: പോസിറ്റിവിറ്റി, ഊര്‍ജ്ജസ്വലത എന്നിവയുടെ പ്രതീകമായ ഓറഞ്ച് നിറമുള്ള പഴ്‌സ് കൈവശം ഉണ്ടെങ്കില്‍ പണം ഒഴുകിയെത്തും. ജീവിതത്തില്‍ വിജയം നേടാനും സമ്പത്ത് വന്ന് നിറയാനും ഓറഞ്ച് നിറമുള്ള പഴ്‌സ് സഹായിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola