Immunity: ശൈത്യകാലത്ത് പ്രതിരോധ ശേഷി വ‍ർധിപ്പിക്കും ഈ ഭക്ഷണങ്ങൾ

Immunity Boosting Foods: പ്രതിരോധശേഷി മികച്ചതായി നിലനിർത്തുന്നതിന് പോഷകാഹാരം കഴിക്കേണ്ടത് പ്രധാനമാണ്.

  • Dec 27, 2023, 14:22 PM IST

ശീതകാലം വിവിധ രോ​ഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതിനാൽ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി മികച്ചതായി നിലനിർത്തുന്നതിന്, പോഷകാഹാരം കഴിക്കേണ്ടത് പ്രധാനമാണ്.

1 /5

ധാതുക്കളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് ബജ്റ. ഇത് സന്ധി വേദന തടയാൻ സഹായിക്കുന്നു. നെയ്യ് അല്ലെങ്കിൽ വെണ്ണ ഉപയോഗിച്ച് ഇത് കഴിക്കുന്നതാണ് നല്ലത്.

2 /5

ഈ ഭക്ഷണ കോമ്പിനേഷൻ വളരെ ആരോഗ്യകരമാണ്. സൈനസുകൾ വൃത്തിയാക്കാനും ജലദോഷം തടയാനും ഇത് സഹായിക്കും. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം ശർക്കരയും നെയ്യും കഴിക്കുന്നത് ​ഗുണം ചെയ്യും.

3 /5

കിഡ്‌നിയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയുകയും ചർമ്മത്തിലും തലയോട്ടിയിലും ജലാംശം നിലനിർത്തുകയും ശൈത്യകാലത്ത് ശരീരത്തെ പോഷിപ്പിക്കാനും സഹായിക്കുന്ന ഒരു പയറുവർ​ഗമാണ് മുതിര.

4 /5

മഞ്ഞുകാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ് വെണ്ണ. വെണ്ണ കഴിക്കുന്നത് ദഹനം സുഗമമാക്കുകയും കൊഴുപ്പ് ലയിക്കുന്ന എല്ലാ വിറ്റാമിനുകളെയും സ്വാംശീകരിക്കുകയും ചെയ്യും.

5 /5

ശൈത്യകാലത്ത് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണമാണ് എള്ള്. ഇത് കണ്ണിനും ചർമ്മത്തിനും എല്ലിനും നല്ലതാണെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു.

You May Like

Sponsored by Taboola