Natural protein: പ്രോട്ടീന്റെ സമ്പന്നമായ ഉറവിടം; ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്

പ്രോട്ടീൻ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ജീവിതശൈലി കാത്തുസൂക്ഷിക്കുന്നതിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതിന് പ്രകൃതിദത്ത പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.

  • Aug 16, 2022, 12:34 PM IST
1 /5

ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. മുട്ടയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് പ്രോട്ടീന്റെ അളവ് വർധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്.

2 /5

കാൽസ്യം, ഫോസ്ഫറസ്, റൈബോഫ്ലേവിൻ തുടങ്ങിയ ധാരാളം വിറ്റാമിനുകളും ധാതുക്കളും പാലിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള പ്രോട്ടീന്റെ മികച്ച ഉറവിടമാണിത്. എന്നാൽ, ചിലർക്ക് പാൽ ഉത്പന്നങ്ങൾ അലർജി ഉണ്ടാക്കാറുണ്ട്.

3 /5

ബദാമിൽ നാരുകൾ, വിറ്റാമിൻ ഇ, മാംഗനീസ്, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാമിൽ ധാരാളം സസ്യാധിഷ്ഠിത പ്രോട്ടീൻ ഉൾപ്പെടുന്നു. ഉയർന്ന എൽഡിഎൽ (മോശം) കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഹൃദ്രോഗസാധ്യതയ്ക്കുള്ള ഘടകങ്ങൾ കുറയ്ക്കുന്നതുൾപ്പെടെ, ബദാം കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകും.

4 /5

പയറുവർ​ഗങ്ങൾ വളരെ പോഷകഗുണമുള്ളതാണ്. അവ പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയാണ്. സസ്യാധിഷ്ഠിത പ്രോട്ടീന്റെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിൽ ഒന്നാണിത്. നാരുകൾ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ മറ്റ് പോഷകങ്ങളും പയറിലുണ്ട്.

5 /5

മത്തങ്ങ വിത്തുകൾ ഉയർന്ന അളവിൽ പോഷകങ്ങൾ അടങ്ങിയ ഒന്നാണ്. മത്തങ്ങ വിത്തുകൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മത്തങ്ങ വിത്തുകൾ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്.

You May Like

Sponsored by Taboola