Jammu And Kashmir: ഒന്ന് കറങ്ങി വരാം!! ജമ്മു കശ്മീരിലെ ഏറ്റവും മനോഹരമായ ചില സ്ഥലങ്ങള്‍

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ താഴ്വര ശാന്തവും സമാധാന പൂര്‍ണ്ണവുമാണ്. പുരോഗതിയുടെയും ആധുനികതയുടെയും പാതയിലേയ്ക്ക് ചുവടുവയ്ക്കുന്ന കശ്മീര്‍ ഇപ്പോള്‍ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.  നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ജമ്മു കശ്മീരിലെ ഏറ്റവും മനോഹരമായ ചില സ്ഥലങ്ങൾ ഇതാ..

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ താഴ്വര ശാന്തവും സമാധാന പൂര്‍ണ്ണവുമാണ്. പുരോഗതിയുടെയും ആധുനികതയുടെയും പാതയിലേയ്ക്ക് ചുവടുവയ്ക്കുന്ന കശ്മീര്‍ ഇപ്പോള്‍ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.  നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ജമ്മു കശ്മീരിലെ ഏറ്റവും മനോഹരമായ ചില സ്ഥലങ്ങൾ ഇതാ..

 

1 /6

യുസ്മാർഗ് (Yusmarg) കാശ്മീർ താഴ്‌വരയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള മനോഹരമായ ഹിൽ സ്റ്റേഷൻ ആണ് യുസ്മാർഗ്. കാശ്മീരിയിൽ ഈ പേരിന്‍റെ അർത്ഥം 'യേശുവിന്‍റെ പുൽമേട്' എന്നാണ്. ശ്രീനഗറിൽ നിന്ന് 47 കിലോമീറ്റർ അകലെയാണ് യുസ്മാർഗ്, നീൽനാഗ് തടാകം, സാങ്-ഇ-സഫേദ്, ദൂദ്ഗംഗ എന്നിവയാണ്പ്രധാന  ആകർഷണങ്ങൾ.

2 /6

ഗുൽമാർഗ് (Gulmarg) സമുദ്രനിരപ്പിൽ നിന്ന് 2,730 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുൽമാർഗ് ബാരാമുള്ളയിൽ നിന്ന് 31 കിലോമീറ്ററും ശ്രീനഗറിൽ നിന്ന് 49 കിലോമീറ്ററും അകലെയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോൾഫ് കോഴ്‌സ്, സെന്റ് മേരീസ് ചർച്ച്, ബാബ റെഷി ദേവാലയം, ഗൊംഗോള കേബിൾ കാർ സവാരി എന്നിവ ഇവിടുത്തെ ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.

3 /6

സോൻമാർഗ് (Sonmarg) ശ്രീനഗറിൽ നിന്ന് 80 കിലോമീറ്റർ വടക്ക്, സമുദ്രനിരപ്പിൽ നിന്ന് 2,730 മീറ്റർ ഉയരത്തിൽ സിന്ധ് നദിയുടെ തീരത്താണ് സോൻമാർഗ്. താജിവാസ് ഗ്ലേസിയർ, അമർനാഥ് ഗുഹ, നാരനാഗ്, ഗദ്സർ തടാകം എന്നിവയാണ് സോൻമാർഗിലെ കാഴ്ചകൾ.

4 /6

പഹൽഗാം (Pahalgam) ശ്രീനഗറിൽ നിന്ന് 90 കിലോമീറ്റർ അകലെ അനന്തനാഗ് ജില്ലയിലെ ലിദ്ദാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പഹൽഗാം പ്രകൃതി സുന്ദരമായ പ്രദേശമാണ്. അരു താഴ്‌വര, ബേതാബ് താഴ്‌വര, ബൈസാരൻ, ഷെയ്ഖ്‌പോറ എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

5 /6

ശ്രീനഗർ (Srinagar) ജമ്മു കശ്മീരിലെ ഏറ്റവും പ്രശസ്തവും മനോഹരവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ശ്രീനഗർ 'ഭൂമിയിലെ സ്വർഗ്ഗം' എന്നാണ് അറിയപ്പെടുന്നത്, പ്രകൃതി സൗന്ദര്യത്തിനും ദാൽ തടാകത്തിലെ മധുഅര സംഗീതത്തിനും പേരുകേട്ടതാണ് ശ്രീനഗർ. തുലിപ് ഗാർഡൻസ്, ഹസ്രത്ബാൽ ദേവാലയം, ദാൽ തടാകം, ഖീർ ഭവാനി ക്ഷേത്രം, പാരി മഹൽ, തുലിപ് ഗാർഡൻസ് എന്നിവ സംസ്ഥാനത്തിന്‍റെ വേനൽക്കാല തലസ്ഥാനത്തെ കാഴ്ചാകേന്ദ്രങ്ങളുടെ പട്ടികയുടെ ഭാഗമാണ്.

6 /6

വൈഷ്ണോ ദേവി (Vaishno Devi) ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് വൈഷ്ണോ ദേവി. കത്രയിൽ നിന്ന് 13 കിലോമീറ്റർ അകലെ ത്രികൂട മലനിരകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് ഏറ്റവും പ്രധാനപ്പെട്ട ശക്തിപീഠമാണ്.

You May Like

Sponsored by Taboola