Kuwait News: നിർമ്മാണ ജോലിക്കിടെ ഗ്ലാസ് പാളി വീണ് പ്രവാസിക്ക് ദാരുണാന്ത്യം

Kuwait News: സംഭവ സ്ഥലത്തുണ്ടായിരുന്ന പ്രവാസിയുടെ ഇരട്ട സഹോദരൻ ഉടൻ ഇദ്ദേഹത്തെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Written by - Zee Malayalam News Desk | Last Updated : May 16, 2024, 10:54 PM IST
  • നിർമ്മാണ ജോലിയിൽ ഏർപ്പെടുന്നതിനിടെ ​ഗ്ലാസ് പാളി വീണ് കുവൈത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം
  • സംഭവം നടന്നത് കുവൈത്തിലെ കൈറോവാൻ പ്രദേശത്താണ്
Kuwait News: നിർമ്മാണ ജോലിക്കിടെ ഗ്ലാസ് പാളി വീണ് പ്രവാസിക്ക് ദാരുണാന്ത്യം

കുവൈത്ത്: നിർമ്മാണ ജോലിയിൽ ഏർപ്പെടുന്നതിനിടെ ​ഗ്ലാസ് പാളി വീണ് കുവൈത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം.  സംഭവം നടന്നത് കുവൈത്തിലെ കൈറോവാൻ പ്രദേശത്താണ്.  

Also Read: കൊലപാതക കേസിൽ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി സൗദി

ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലെ നിർമ്മാണ ജോലികൾ ചെയ്യുമ്പോഴായിരുന്നു അപകടം.  സംഭവ സ്ഥലത്തുണ്ടായിരുന്ന പ്രവാസിയുടെ ഇരട്ട സഹോദരൻ ഉടൻ ഇദ്ദേഹത്തെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും അലൂമിനിയം ഇൻസ്റ്റലേഷനിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനിയിലാണ് ജോലി ചെയ്യുന്നത്. 

Also Read: സൂര്യ സംക്രമത്തോടെ വിപരീത രാജയോഗം; വരുന്ന 4 ദിവസം ഈ രാശിക്കാർ പൊളിക്കും!

ഗ്ലാസ് പാളി ദേഹത്തേക്ക് വീണ് പ്രവാസിക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുവൈത്തിൽ വൻ മദ്യവേട്ട; 4 പ്രവാസികൾ പിടിയിൽ

കുവൈത്തിൽ വൻ മദ്യവേട്ട. കുവൈത്തിലെ ഉമ്മുൽ ഹൈമാൻ ഏരിയയിൽ പ്രവർത്തിച്ചിരുന്ന പ്രാദേശിക മദ്യനിർമ്മാണ ശാലയിൽ അൽ അഹമ്മദി അധികൃതരുടെ മിന്നൽ റെയ്ഡ്.  പരിശോധനയിൽ പിടികൂടിയത് ഈ വർഷത്തെ ഏറ്റവും വലിയ  മദ്യ ശേഖരമാണ്. 

Also Read: 100 വർഷത്തിന് ശേഷം അപൂർവ്വ സംഗമം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടങ്ങൾ!

സംഭവത്തിൽ നാല് പ്രവാസികളെ സ്ഥാപനത്തിനുള്ളിൽ നിന്നും അധികൃതർ പിടികൂടി. ലഹരി പദാർഥങ്ങൾ അടങ്ങിയ 214 വലിയ ബാരലുകൾ, എട്ട് ഡിസ്റ്റിലേഷൻ ബാരലുകൾ, വിൽപ്പനയ്‌ക്ക് തയ്യാറായ 400 കുപ്പി മദ്യം, മദ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്ന 500 ബാഗ് നിർമ്മാണ സാമഗ്രികൾ, പാക്കേജിംഗിനായി സൂക്ഷിച്ച 1,600 ഒഴിഞ്ഞ കുപ്പികൾ എന്നിവയുൾപ്പെടെ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News