Jeethu Jospeh - FaFa: ജീത്തു ജോസഫ് ചിത്രത്തിൽ നായകൻ ഫഹദ്; പുതിയ ചിത്രം അനൗൺസ് ചെയ്തു

ഫഹദിനൊപ്പം പുതിയ ചിത്രം അനൗൺസ് ചെയ്ത് ജീത്തു ജോസഫും ഇ ഫോർ എന്റർടെയ്ൻമെന്റും.  

Written by - Zee Malayalam News Desk | Last Updated : May 16, 2024, 05:44 PM IST
  • ജീത്തുവിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.
  • ഫഹദിനൊപ്പമാണ് ഇക്കുറി ജീത്തു കൈകോർത്തിരിക്കുന്നത്.
  • ശാന്തി മായാദേവിയാണ് രചന നിർവഹിച്ചിരിക്കുന്നത്.
Jeethu Jospeh - FaFa: ജീത്തു ജോസഫ് ചിത്രത്തിൽ നായകൻ ഫഹദ്; പുതിയ ചിത്രം അനൗൺസ് ചെയ്തു

ജീത്തു ജോസഫിന്റെ സിനിമകൾക്കെല്ലാം തന്നെ ഒരു പ്രത്യേക ഫാൻബേസ് ഉണ്ട്. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്നതാണ് ജീത്തുവിന്റെ സിനികളെല്ലാം തന്നെ. ഒടുവിലായി ഇറങ്ങിയ നേര് എന്ന ചിത്രം വലിയ ഹിറ്റ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ജീത്തുവിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഫഹദിനൊപ്പമാണ് ഇക്കുറി ജീത്തു കൈകോർത്തിരിക്കുന്നത്. ശാന്തി മായാദേവിയാണ് രചന നിർവഹിച്ചിരിക്കുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ്സ് ചിത്രം നിർമ്മിക്കുന്നത്. 

അതേസമയം ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ലെവൽ ക്രോസ്. അമല പോളും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. പയ്യെ പയ്യെ എന്ന് തുടങ്ങുന്ന ​ഗാനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ദേവു മാത്യു ആണ് ഈ ​ഗാനം ആലപിച്ചത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിശാൽ ചന്ദ്രശേഖർ ആണ് സംഗീതം നൽകിയത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമാണിത്.

 

Poyyamozhi movie: നിഗൂഢ വനത്തിൽ ഇരയും വേട്ടക്കാരനും നടത്തുന്ന യാത്ര; "പൊയ്യാമൊഴി"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ആദ്യ പ്രദർശനം കാൻ ഫെസ്റ്റിവലിൽ

ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന "പൊയ്യാമൊഴി" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ടിനി ഹാൻഡ്സ്  പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന "പൊയ്യാമൊഴി"യുടെ ആദ്യ പ്രദർശനം ഫ്രാൻസിൽ മെയ് 19-ന് കാൻസ് ഫെസ്റ്റിവലിൽ നടക്കും.

വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര കമ്പനികളും പ്രതിനിധികളും പങ്കെടുക്കുന്ന കാൻ ചലച്ചിത്ര മേളയിലെ ഫിലിം മാർക്കറ്റിൽ പ്രീമിയർ പ്രദർശനം നടക്കുന്നു. 2024 മെയ് 19ന് എട്ട് മണിക്ക് പലൈസ് എച്ച് തിയേറ്ററിലാണ് 'പൊയ്യാമൊഴി'യുടെ ആദ്യ പ്രദർശനം. ശരത് ചന്ദ്രൻ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി നിർവ്വഹിക്കുന്നു.

എംആർ രേണുകുമാർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ- അഖിൽ പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിജി മാത്യു ചെറുകര, പ്രൊഡക്ഷൻ കൺട്രോളർ- സന്തോഷ് ചെറുപൊയ്ക, ആർട്ട്- നാഥൻ മണ്ണൂർ. കളറിസ്റ്റ്- ജയദേവ് തിരുവെയ്പ്പതി, സൗണ്ട് ഡിസൈൻ- തപസ് നായിക്, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം- റോസ് റജിസ്, സ്റ്റിൽസ്- ജയപ്രകാശ്, പരസ്യക്കല- എംസി രഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- റ്റൈറ്റസ് അലക്‌സാണ്ടർ.

അസോസിയേറ്റ് ഡയറക്ടർ- റെന്നറ്റ്, ആക്ഷൻ- ആൽവിൻ അലക്സ്, അസിസ്റ്റന്റ് ഡയറക്ടർ- അഭിജിത് സൂര്യ, സുധി പാനൂർ, ഓഫീസ് നിർവഹണം-ഹരീഷ് എവി, ഓൺലൈൻ മീഡിയ- മഞ്ജു ഗോപിനാഥ്‌. കൊടൈക്കനാൽ, വാഗമൺ, തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു"പൊയ്യാമൊഴി"യുടെ ചിത്രീകരണം. പിആർഒ- എഎസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News