Iyer in Arabia: 'അയ്യർ ഇൻ അറേബ്യ'യ്ക്ക് 'സ്പെഷ്യൽ എംഎല്‍എ ഷോ'

Iyer in Arabia Special Show: മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവര്‍ അഭിനയിക്കുന്ന അയ്യർ ഇൻ അറേബ്യ എന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോ തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടന്നു.

Written by - Zee Malayalam News Desk | Last Updated : Feb 2, 2024, 09:19 AM IST
  • കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ആക്ഷേപഹാസ്യ ചിത്രം എംഎ നിഷാദാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്
  • വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്
Iyer in Arabia: 'അയ്യർ ഇൻ അറേബ്യ'യ്ക്ക് 'സ്പെഷ്യൽ എംഎല്‍എ ഷോ'

ധ്യാൻ ശ്രീനിവാസൻ ചിത്രം അയ്യർ ഇൻ അറേബ്യ പ്രദർശനം ആരംഭിച്ചു. മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവര്‍ അഭിനയിക്കുന്ന അയ്യർ ഇൻ അറേബ്യ എന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോ തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുൻ മന്ത്രിമാരായ എംഎം മണി, കെടി ജലീല്‍ അടക്കം നിരവധി പേരാണ് പ്രിവ്യൂ ഷോ കാണാൻ എത്തിയത്.

കെകെ രാമചന്ദ്രൻ എംഎല്‍എ, കെ ബാബു എംഎല്‍എ അടക്കമുള്ളവര്‍ തിയേറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കൂടാതെ ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയ്യർ ഇൻ അറേബ്യ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു.

ALSO READ: മൂന്ന് കാലഘട്ടം, മൂന്ന് ഭാവങ്ങൾ, ഒരൊറ്റ നടൻ; ആടുജീവിതത്തിലെ നജീബാകുന്ന പൃഥ്വിരാജ്

കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ആക്ഷേപഹാസ്യ ചിത്രം എംഎ നിഷാദാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നിഷ്കളങ്കതയു‍ടെ മാധുര്യം പകരുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച മുകേഷും ഉർവ്വശിയും ദമ്പതികളായെത്തുന്ന ഈ ചിത്രത്തിൽ ഇവരുടെ മകനായിട്ടാണ് ധ്യാൻ ശ്രീനിവാസൻ വേഷമിടുന്നത്. ധ്യാൻ ശ്രീനിവാസന്റെ പ്രണയിനിയായ് ദുർഗ കൃഷ്ണയും എത്തുന്നു. ചിത്രത്തിലെ പ്രണയം തുളുമ്പുന്ന 'മഴവിൽ പൂവായ്' എന്ന ഗാനം അടുത്തിടെയാണ് പുറത്തുവിട്ടത്.

ALSO READ: പ്രണയ ജോഡികളായി ധ്യാൻ ശ്രീനിവാസനും ദുർഗ്ഗാ കൃഷ്ണയും! 'അയ്യർ ഇൻ അറേബ്യ'യിലെ 'മഴവിൽ പൂവായ്' ​ഗാനം ശ്രദ്ധനേടുന്നു

 ബികെ ഹരിനാരായണന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകർന്ന ഗാനം വിജയ് യേശുദാസും നിത്യ മാമ്മനും ചേർന്നാണ് ആലപിച്ചത്. ഉടൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രണയ ജോഡികളായി മാറിയ താരങ്ങളാണ് ധ്യാൻ ശ്രീനിവാസനും ദുർഗ കൃഷ്ണയും. നർമത്തിൽ പൊതിഞ്ഞെത്തിയ ചിത്രത്തിന്റെ ട്രെയ്‍ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News