Drown Death : പിറവം പുഴയിൽ വയനാട് സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

Piravom River Drown Death : എറണാകുളം ഇരുമ്പനത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും

Written by - Zee Malayalam News Desk | Last Updated : Apr 23, 2023, 09:41 PM IST
  • എറണാകുളം ഇരുമ്പനത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും.
  • സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.
  • ഇരുവരുടെയും മൃതദേഹങ്ങൾ പിറവം സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Drown Death : പിറവം പുഴയിൽ വയനാട് സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

കോട്ടയം : പിറവത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. വയനാട് ചെറുകാട്ടുർ കുഴിമൂളിൽ വീട്ടിൽ ഡെറിൻ റോജസ് (20), കമ്പളക്കാട് ചുണ്ടക്കര വടക്കേടത്ത് സെബിൻ ജോസ് (20) എന്നിവരാണ് മരിച്ചത്. എറണാകുളം ഇരുമ്പനത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഇരുവരുടെയും  മൃതദേഹങ്ങൾ പിറവം സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം ഇന്ന് മറ്റൊരുടത്ത് നെയ്യാറ്റിൻകരയിൽ ചിറ്റാർ ഡാമിൽ വീണ് 13 വയസുകാരൻ മുങ്ങി മരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ്-ബുഷറ ദമ്പതികളുടെ മകൻ സോലിക്കാണ് (13) മരണപ്പെട്ടത്. വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു കുടുംബം. ഭക്ഷണം കഴിഞ്ഞ് കൈകഴുകുന്നതിനിടയിൽ കുട്ടി അബദ്ധത്തിൽ ഡാമിലേക്ക് വീഴുകയായിരുന്നു.

വെള്ളറട വിപിഎം എച്ച് എസ്സിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് സോലിക്. വെള്ളത്തിൽ വീണ കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും തിരച്ചിലിലാണ് മൃതദേഹം  കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News