മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

സുഹൃത്തിനൊപ്പം നീന്തുന്നതിനിടെ അപകടം സംഭവിച്ചത്

Written by - Zee Malayalam News Desk | Last Updated : May 30, 2023, 10:57 PM IST
  • ന്നു വൈകിട്ട് 6.15 ഓടെ ഇറഞ്ഞാൽ പാറമ്പുഴ വനം ഡിപ്പോയ്ക്ക് സമീപമുള്ള പാലയ്ക്കാട്ടു കടവിലാണ് അപകടമുണ്ടായത്.
  • സുഹൃത്തിനൊപ്പം നീന്തുന്നതിനിടെ ആറിന്റെ നടുഭാഗത്തായുള്ള ബണ്ടിന് സമീപത്തായി എത്തിയെങ്കിലും ഒഴുക്കിൽ പെടുകയായിരുന്നു.
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കോട്ടയത്ത് മീനച്ചിലാറ്റിൽ  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നട്ടാശ്ശേരി ഇറഞ്ഞാൽ പള്ളിയമ്പിൽ  ബാലകൃഷ്ണകുറുപ്പിന്റെ മകൻ അജയ് ബി. കൃഷ്ണനാണ് (25) മരിച്ചത്. ഇന്നു വൈകിട്ട് 6.15 ഓടെ ഇറഞ്ഞാൽ പാറമ്പുഴ വനം ഡിപ്പോയ്ക്ക് സമീപമുള്ള പാലയ്ക്കാട്ടു കടവിലാണ് അപകടമുണ്ടായത്.

സുഹൃത്തിനൊപ്പം നീന്തുന്നതിനിടെ ആറിന്റെ നടുഭാഗത്തായുള്ള ബണ്ടിന് സമീപത്തായി എത്തിയെങ്കിലും ഒഴുക്കിൽ പെടുകയായിരുന്നു. സുഹൃത്ത് വലിച്ചുയർത്താൻ പരിശ്രമിച്ചെങ്കിലും കൈ വഴുതി ആഴത്തിലേക്ക് മുങ്ങുകയായിരുന്നു. തുടർന്ന് കോട്ടയത്തുനിന്നും ഫയർഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കുമാരനല്ലൂർ ദേവീക്ഷേത്രം ജീവനക്കാരനാണ് പിതാവ് ബാലകൃഷ്ണക്കുറുപ്പ്. റബർ ബോർഡ് ഉദ്യോഗസ്ഥയായ ലതയാണ് മാതാവ്. സഹോദരൻ അരുൺ ബി. കൃഷ്ണൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News