വയനാട്ടിൽ കുട്ടത്തോണി മറിഞ്ഞ് ഒരാൾ മരിച്ചു

Wayanad Drawn Death : കാരാപ്പുഴ അണക്കെട്ടിലാണ്  കുട്ടത്തോണി മറിഞ്ഞ് അപകടം സംഭവിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 18, 2023, 05:23 PM IST
  • നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷാണ് മരിച്ചത്.
  • നെല്ലാറച്ചാൽ ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപം ഇന്ന് ജൂൺ 18 ഉച്ചയ്ക്ക് 1.30നാണ് സംഭവം നടക്കുന്നത്.
  • മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വയനാട്ടിൽ കുട്ടത്തോണി മറിഞ്ഞ് ഒരാൾ മരിച്ചു

വയനാട് : കുട്ടത്തോണി മറിഞ്ഞ ഒരാൾ മരിച്ചു. വയനാട്  കാരാപ്പുഴ അണക്കെട്ടിലാണ്  കുട്ടത്തോണി മറിഞ്ഞ് അപകടം സംഭവിച്ചത്. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്. നെല്ലാറച്ചാൽ ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപം ഇന്ന് ജൂൺ 18 ഉച്ചയ്ക്ക് 1.30നാണ് സംഭവം നടക്കുന്നത്.

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടത്തോണി മറിഞ്ഞതിന് ശേഷം ഗിരീഷ് കരയിലേക്ക് നീന്തി അടുക്കാൻ ശ്രമിച്ചെങ്കിലും ആമ്പൽ ചെടികൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഗിരീഷിന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News