Drown Death : ഇടുക്കിയിൽ പാറമടക്കുളത്തിൽ മുങ്ങി രണ്ട് പേർ മരിച്ചു

അഞ്ചംഗ സംഘമാണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 9, 2023, 09:07 PM IST
  • അഞ്ചംഗ സംഘമാണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്.
  • വണ്ടന്‍മേട് രാജാകണ്ടം ഞാറക്കുളം അമ്പലത്തിന് സമീപത്തുള്ള പാറമട കയത്തിലാണ് അപകടം സംഭവിച്ചത്.
Drown Death : ഇടുക്കിയിൽ പാറമടക്കുളത്തിൽ മുങ്ങി രണ്ട് പേർ മരിച്ചു

ഇടുക്കി : വണ്ടൻമേട് രാജാക്കണ്ടത്തിനു സമീപം ഞാറക്കുളത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. അഞ്ചംഗ സംഘമാണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. മംഗലംപടി സ്വദേശികളായ പന്നിയിറക്കത്തില്‍ പ്രകാശിന്റെ മകന്‍ പ്രദീപ് (24), മൂന്നാംകുഴി മുതുപുരയിടത്തില്‍ മണിയുടെ മകന്‍ രഞ്ജിത്ത് (26) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചിന് വണ്ടന്‍മേട് രാജാകണ്ടം ഞാറക്കുളം അമ്പലത്തിന് സമീപത്തുള്ള പാറമട കയത്തിലാണ് അപകടം സംഭവിച്ചത്.

രഞ്ജിതും പ്രദീപും മുങ്ങുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഞ്ചംഗ സംഘത്തില്‍ നീന്തുവാന്‍ ഇറങ്ങിയ പ്രദീപും, രഞ്ജിത്തും മുങ്ങിതാഴുന്നത് കണ്ട് കരയ്ക്ക് നിന്ന രണ്ട് പേര്‍ വെള്ളത്തില്‍ ചാടിയെങ്കിലും ഇവരെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. കട്ടപ്പന ഫയര്‍ഫോഴ്സ് നടത്തിയ തിരിച്ചലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. ഇരുവരുടേയും മൃതദ്ദേഹങ്ങള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റി.

ALSO READ : വയനാട്ടിൽ കുട്ടത്തോണി മറിഞ്ഞ് ഒരാൾ മരിച്ചു

അതേസയമം സമാനമായി കായംകുളത്ത് പത്താം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങി മരുച്ചു, കായംകുളം മഹിദ്ദീൻ പള്ളിക്ക് സമീപമുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 15കാരനായ കണ്ണമ്പള്ളി ഭാഗം അമ്പനാട്ട് പാടിറ്റതിൽ അഫ്സൽ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അഫ്സൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News