കുട്ടി കർഷകർക്ക് കൊടുത്ത വാക്ക് പാലിച്ച് സർക്കാർ; അഞ്ച് പശുക്കളെ കൈമാറി

ഉയർന്ന ഉല്പാദനശേഷിയുള്ള  എച്ച് എഫ് വിഭാഗത്തിൽപ്പെട്ടവയാണ് പശുക്കളാണ് കുട്ടികൾക്ക് നൽകിയത്

Written by - Zee Malayalam News Desk | Last Updated : Jan 16, 2024, 07:40 PM IST
  • അഞ്ചു പശുക്കളെയാണ് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കുട്ടികർഷകരായ മാത്യുവിനും ജോർജിനും നൽകിയത്.
  • പത്താംക്ലാസുകാരനായ മാത്യു ബെന്നി വളർത്തിയ 13 കന്നുകാലികളാണ് കപ്പത്തൊണ്ടു കഴിച്ചതിനെ തുടർന്ന് കൂട്ടത്തോടെ ചത്തത്
കുട്ടി കർഷകർക്ക് കൊടുത്ത വാക്ക് പാലിച്ച് സർക്കാർ; അഞ്ച് പശുക്കളെ കൈമാറി

ഇടുക്കി : വെള്ളിയാമറ്റത്തെ കുട്ടി കർഷകർക്ക് കൊടുത്ത വാക്ക് പാലിച്ച് സർക്കാർ. സർക്കാർ നൽകുമെന്ന് പ്രഖ്യാപിച്ച അഞ്ചു പശുക്കളെ കുട്ടികൾക്ക്  കൈമാറി. ഉയർന്ന ഉല്പാദനശേഷിയുള്ള  എച്ച് എഫ് വിഭാഗത്തിൽപ്പെട്ട അഞ്ചു പശുക്കളെയാണ് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കുട്ടികർഷകരായ മാത്യുവിനും ജോർജിനും നൽകിയത്.

ഇടുക്കി തൊടുപുഴ വെള്ളിയാമറ്റത്ത്  പത്താംക്ലാസുകാരനായ മാത്യു ബെന്നി വളർത്തിയ 13 കന്നുകാലികളാണ് കപ്പത്തൊണ്ടു കഴിച്ചതിനെ തുടർന്ന് കൂട്ടത്തോടെ ചത്തത്. മാത്യുവിനും കുടുംബത്തിനും ഏക ഉപജീവനമാർഗമായിരുന്നു ഈ കന്നുകാലികള്‍. ജീവിതം വഴിമുട്ടിയ കുടുംബത്തിന് അത്യുൽപാദനശേഷിയുള്ള പശുക്കളെ നൽകുമെന്ന് സർക്കാർ വാക്കു കൊടുത്തിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ ഫാമിൽ നിന്നും എത്തിച്ച അഞ്ചു പശുക്കളെ മന്ത്രി ജെ ചിഞ്ചുറാണി കുട്ടികർഷകരായ മാത്യുവിനും ജോർജിനും കൈമാറിയത്. 

ALSO READ : Wayanad tiger attack: കൂട്ടിൽ കുടുങ്ങാതെ കടുവ; മൂടക്കൊല്ലിയിലെ പന്നിഫാമിൽ വീണ്ടും കടുവയെത്തി, പന്നികളെ കൊന്നു

ഉയർന്ന ഉല്പാദനശേഷിയുള്ള  എച്ച് എഫ് വിഭാഗത്തിൽപ്പെട്ടവയാണ് പശുക്കൾ. പശുക്കൾക്ക് വേണ്ടിയുള്ള ഒരു മാസത്തെ കാലിത്തീറ്റയും സൗജന്യമായി കർഷകർക്ക് നൽകുകയും പശുകൾക്ക് ഇൻഷുറൻസ് പരിരക്ഷയും സർക്കാർ ഉറപ്പാക്കി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ  കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.

Trending News