Arya Rajendran : കത്ത് വിവാദം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിച്ച് മേയർ ആര്യാ രാജേന്ദ്രൻ

Arya Rajendran Letter Controversy : കൗൺസിൽ യോഗം വിളിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ആവശ്യപ്പെട്ട ദിവസത്തിന് മുമ്പ് തന്നെ മേയർ യോഗം വിളിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 15, 2022, 12:58 PM IST
  • നവംബർ 19 നാണ് പ്രത്യേക കൗൺസിൽ യോഗം ചേരുന്നത്.
  • തിരുവനന്തപുരം കോര്‍പ്പറേഷനിലെ താല്‍ക്കാലിക നിയമനത്തിനായി പാര്‍ട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ ലെറ്റര്‍ ഹെഡില്‍ നിന്നുള്ള കത്ത് വിവാദമായതിന് പിന്നാലെ ആരംഭിച്ച പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
  • കൗൺസിൽ യോഗം വിളിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അവർ ആവശ്യപ്പെട്ട ദിവസത്തിന് മുമ്പ് തന്നെ മേയർ യോഗം വിളിക്കുകയായിരുന്നു.
Arya Rajendran : കത്ത് വിവാദം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിച്ച് മേയർ ആര്യാ രാജേന്ദ്രൻ

കത്ത് വിവാദം ചർച്ച ചെയ്യാൻ മേയർ ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം നഗരസഭ  പ്രത്യേക കൗൺസിൽ യോഗം വിളിച്ചു. നവംബർ 19 നാണ് പ്രത്യേക കൗൺസിൽ യോഗം ചേരുന്നത്.  തിരുവനന്തപുരം കോര്‍പ്പറേഷനിലെ താല്‍ക്കാലിക നിയമനത്തിനായി പാര്‍ട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ ലെറ്റര്‍ ഹെഡില്‍ നിന്നുള്ള കത്ത് വിവാദമായതിന് പിന്നാലെ ആരംഭിച്ച പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് വിവാദം ചർച്ച ചെയ്യാൻ കൗൺസിൽ യോഗം വിളിക്കാൻ തീരുമാനിച്ചത്. കൗൺസിൽ യോഗം വിളിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.  അവർ ആവശ്യപ്പെട്ട ദിവസത്തിന് മുമ്പ് തന്നെ മേയർ യോഗം വിളിക്കുകയായിരുന്നു.

അതേസമയം നഗരസഭയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ മാധ്യമങ്ങളിലൂടെ  ജെബി മേത്തർ എം.പി നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെ മേയർ ആര്യ രാജേന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും  പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നത്. മുതിർന്ന അഭിഭാഷകൻ അഡ്വ. മുരുക്കുമ്പുഴ ആർ വിജയകുമാരൻ നായർ മുഖേനയാണ് നോട്ടീസ് അയച്ചത്.

ALSO READ: Arya Rajendran : മേയർക്കെതിരായ പ്രതിഷേധത്തിനിടയിൽ അധിക്ഷേപം; ജെബി മേത്തർ എം.പിക്കെതിരെ നിയമ നടപടിയുമായി ആര്യാ രാജേന്ദ്രൻ

കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ എന്ന പോസ്റ്റർ  ഒട്ടിച്ച പെട്ടിയുമായാണ് പ്രതിഷേധത്തിനിടയിൽ ജെബി മേത്തർ എത്തിയത്. ഈ പോസ്റ്റർ വൻ വിവാദത്തിന് കാരണമായിരുന്നു. കോഴിക്കോട്, ബാലുശേരി  എംഎൽഎ സച്ചിൻ ദേവിനെയാണ്  ആര്യാ രാജേന്ദ്രൻ വിവാഹം  ചെയ്തിരിക്കുന്നത്. ഇത് ഉദ്ദേശിച്ചാണ് ഈ പോസ്റ്റർ തയ്യാറാക്കിയതെന്നാണ് ആരോപണം ഉയർന്നത്.  പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ ആ രീതിയിൽ മാത്രമാണ് കാണുന്നതെന്നും, താൻ അടക്കമുള്ളവർ സമരങ്ങളിലൂടെയാണ് കടന്ന് വന്നതെന്നും മേയർ പറഞ്ഞിരുന്നു. എന്നാൽ മഹിളാ കോൺഗ്രസ് അധിക്ഷേപം കുടുംബത്തിൽ ഉള്ളവരെ പറയുന്നതാണെന്നും. ഇതിന്റെ  നിയമപരമായ വശങ്ങൾ പരിശോധിക്കുമെന്നും മേയർ മുമ്പ് തന്നെ പറഞ്ഞിരുന്നു.  ഉത്തരവാദിത്തപ്പെട്ട നേതാവ് അങ്ങനെ പറയുന്നത് ശരിയല്ലെന്നും മേയർ പറഞ്ഞിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News