Drown Death : കായംകുളത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളക്കുമ്പോഴായിരുന്നു അപകടം

Written by - Zee Malayalam News Desk | Last Updated : Jul 9, 2023, 07:41 PM IST
  • കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അഫ്സൽ.
  • ഫയർ ആൻഡ് റെസ്ക്യൂ ടീമാണ് മൃതദേഹം മുങ്ങിയെടുത്തത്.
  • മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു.
Drown Death : കായംകുളത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

ആലപ്പുഴ: കായംകുളത്ത് പത്താം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങി മരുച്ചു, കായംകുളം മഹിദ്ദീൻ പള്ളിക്ക് സമീപമുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 15കാരനായ കണ്ണമ്പള്ളി ഭാഗം അമ്പനാട്ട് പാടിറ്റതിൽ അഫ്സൽ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അഫ്സൽ. ഫയർ ആൻഡ് റെസ്ക്യൂ ടീമാണ് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു.

സമാനമായി ഇടുക്കി വണ്ടൻമേട്ടലും സഹൃത്തുക്കൾക്കൊപ്പം പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മരിച്ചു. ഇടുക്കി. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്. അഞ്ച് സുഹൃത്തുക്കൾ ചേർന്ന പാറമടക്കുളത്തിൽ കുളിക്കുകയായിരുന്നു. തുടർന്നായിരുന്നു അപകടം സംഭവിക്കുന്നത്. ഒപ്പമുണ്ടായിരുന്നു മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News