Bael Juice: കൂവളം ജ്യൂസ് കുടിക്കാം... ആരോ​ഗ്യ ​ഗുണങ്ങൾ നിരവധി

Bael Juice Benefits: ഹൃദയസംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ, പനി, പ്രമേഹം, മൂത്രാശയ പ്രശ്നങ്ങൾ എന്നിവയെ ചെറുക്കാൻ കൂവളം ഉപയോ​ഗിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : May 17, 2024, 06:17 PM IST
  • നൂറ്റാണ്ടുകളായി ആയുർവേദത്തിൽ വിവിധ രോ​ഗാവസ്ഥകളെ ചികിത്സിക്കാൻ കൂവളം ഉപയോ​ഗിക്കുന്നു
  • കൂവളം ജ്യൂസ് ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുന്ന പാനീയമാണ്
Bael Juice: കൂവളം ജ്യൂസ് കുടിക്കാം... ആരോ​ഗ്യ ​ഗുണങ്ങൾ നിരവധി

വേനൽചൂട് കുറ‍ഞ്ഞ് മഴയെത്തിയെങ്കിലും ഉന്മേഷം നിലനിർത്തുന്നതിന് ജ്യൂസുകൾക്ക് തന്നെയാണ് മുൻ​ഗണന. ദക്ഷിണേഷ്യയിൽ സാധാരണയായി കാണപ്പെടുന്ന ഉഷ്ണമേഖലാ പഴമാണ് കൂവളം. നൂറ്റാണ്ടുകളായി ആയുർവേദത്തിൽ വിവിധ രോ​ഗാവസ്ഥകളെ ചികിത്സിക്കാൻ കൂവളം ഉപയോ​ഗിക്കുന്നു. ഹൃദയസംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ, പനി, പ്രമേഹം, മൂത്രാശയ പ്രശ്നങ്ങൾ എന്നിവയെ ചെറുക്കാൻ കൂവളം ഉപയോ​ഗിക്കുന്നു. ബെയ്ൽ ജ്യൂസ് കുടിക്കുന്നത് വഴി ലഭിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

ജലാംശം: കൂവളത്തിൽ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്നു. കൂവളം ജ്യൂസ് ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുന്ന പാനീയമാണ്. കൂവളം ജ്യൂസ് കുടിക്കുന്നത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും ക്ഷീണം അകറ്റി ഊർജ്ജം നിലനിർത്താനും സഹായിക്കുന്നു.

ALSO READ: വേങ്ങൂരിന് പിന്നാലെ കളമശേരി നഗരസഭയിലും മഞ്ഞപ്പിത്ത ഭീതി; ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 28 പേർക്ക്

ഊർജം: എല്ലാ ദിവസവും കൂവളം ജ്യൂസ് കഴിക്കുന്നത് ഉന്മേഷം ലഭിക്കാൻ സഹായിക്കും. ഇതിലെ പോഷകങ്ങളുടെ സംയോജനം ഊർജം ലഭിക്കാനും ക്ഷീണം അകറ്റി പ്രസരിപ്പോടെ നിലനിർത്താനും സഹായിക്കുന്നു.

ദഹനം: കൂവളം ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

തണുപ്പ്: കൂവളം ജ്യൂസ് ശരീരത്തിന് തണുപ്പ് നൽകാൻ സഹായിക്കുന്നു. ഇത് ശരീരത്തിന് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു. ശരീര താപനില കുറയ്ക്കാനും തണുപ്പ് നൽകാനും ഇത് മികച്ചതാണ്.

ALSO READ: അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി ആരോ​ഗ്യവകുപ്പ്

പോഷകങ്ങൾ: കൂവളം വിറ്റാമിൻ എ, സി, ബി കോംപ്ലക്സ് തുടങ്ങിയ അവശ്യ പോഷകങ്ങളാലും കാത്സ്യം, പൊട്ടാസ്യം, മ​ഗ്നീഷ്യം തുടങ്ങിയ ധാതുക്കളാലും സമ്പന്നമാണ്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News