Venus Transit: ശുക്രൻ സ്വന്തം രാശിയിലേക്ക്; ഈ രാശിക്കാർക്ക് ബിസിനസിൽ ലാഭമുണ്ടാകും

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനം മാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. ഇത് 12 രാശികളെയും അനുകൂലമായോ പ്രതികൂലമായോ ബാധിക്കാറുണ്ട്.  

Written by - Zee Malayalam News Desk | Last Updated : May 16, 2024, 08:18 PM IST
  • മിഥുനം രാശിക്കാർക്ക് ജോലിക്കും ബിസിനസിനും നല്ല സമയമാണിത്.
  • ചെയ്യുന്ന ജോലികളിലെല്ലാം വിജയം കൈവരിക്കും.
  • കുടുംബ ജീവിതം സന്തോഷകരമായിരിക്കും.
Venus Transit: ശുക്രൻ സ്വന്തം രാശിയിലേക്ക്; ഈ രാശിക്കാർക്ക് ബിസിനസിൽ ലാഭമുണ്ടാകും

ശുക്രൻ മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്ക് പ്രവേശിക്കുകയാണ്. മെയ് 19 നാണ് ശുക്രന്റെ രാശിമാറ്റം സംഭവിക്കുന്നത്. ജ്യോതിഷത്തിൽ, ശാരീരിക സന്തോഷം, ദാമ്പത്യ സന്തോഷം, പ്രശസ്തി, കല, കഴിവ്, സൗന്ദര്യം, പ്രണയം, തുടങ്ങിയവയുടെ ഗ്രഹമാണ് ശുക്രൻ.

മേടം: മേടം രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റത്തിലൂടെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ബിസിനസിലും വലിയ ലാഭം നേടാനാകും. ജോലിയിൽ വലിയ വിജയങ്ങൾ നിങ്ങളെ തേടിയെത്തും. ജോലിയിലും ബിസിനസിലും അനുകൂലമായ സമയമാണിത്. കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ അവസരമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.

മിഥുനം: മിഥുനം രാശിക്കാർക്ക് ജോലിക്കും ബിസിനസിനും നല്ല സമയംമാണിത്. ചെയ്യുന്ന ജോലികളിലെല്ലാം വിജയം കൈവരിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ജോലി തേടുന്നവർക്ക് അനുകൂല സമയമാണ്. സ്ഥാനക്കയറ്റം അല്ലെങ്കിൽ സാമ്പത്തിക ആനുകൂല്യങ്ങൾക്കുള്ള സാധ്യതയും ഉണ്ടാകും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്കും നല്ല സമയം. ഇടപാടുകൾക്കും സമയം അനുകൂലമാണ്.

ചിങ്ങം: ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരം തേടിയെത്തും. ആത്മവിശ്വാസം വർധിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപം ലാഭകരമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

Trending News