Chaitra Pradosh Vrat 2023: ചൈത്ര പ്രദോഷ വ്രതം; തിയതിയും മുഹൂർത്തവും പൂജാവിധികളും അറിയാം

Ravi Pradosh Vrat: കൃഷ്ണ പക്ഷത്തിലും ശുക്ല പക്ഷത്തിലും പ്രദോഷ വ്രതം ആചരിക്കുന്നു. പ്രദോഷ വ്രത ദിവസങ്ങളിൽ ഭക്തർ ശിവഭ​ഗവാനെയും പാർവതീ ദേവിയെയും പൂജിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 04:39 PM IST
  • രോഗങ്ങളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും മുക്തി നേടാനാണ് പ്രദോഷ വ്രതം ആചരിക്കുന്നത്
  • ഈ വർഷം ചൈത്ര മാസത്തിലെ ആദ്യ പ്രദോഷ വ്രതം ഞായറാഴ്ച ആയിരിക്കും
  • ഞായറാഴ്ച വരുന്നതിനാൽ അത് രവിപ്രദോഷ വ്രതമായാണ് ആചരിക്കുന്നത്
Chaitra Pradosh Vrat 2023: ചൈത്ര പ്രദോഷ വ്രതം; തിയതിയും മുഹൂർത്തവും പൂജാവിധികളും അറിയാം

ഹൈന്ദവ വിശ്വാസികളുടെ പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ചൈത്ര പ്രദോഷ വ്രതം. ഹിന്ദു കലണ്ടർ അനുസരിച്ച്, ചൈത്ര പ്രദോഷം ഓരോ ത്രയോദശിയിലാണ് വരുന്നത്. കൃഷ്ണ പക്ഷത്തിലും ശുക്ല പക്ഷത്തിലും പ്രദോഷ വ്രതം ആചരിക്കുന്നു. പ്രദോഷ വ്രത ദിവസങ്ങളിൽ ഭക്തർ ശിവഭ​ഗവാനെയും പാർവതീ ദേവിയെയും പൂജിക്കുന്നു.

രോഗങ്ങളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും മുക്തി നേടാനാണ് പ്രദോഷ വ്രതം ആചരിക്കുന്നത്. ചൈത്ര മാസത്തിലെ ആദ്യ പ്രദോഷ വ്രതം (ചൈത്ര പ്രദോഷ വ്രതം 2023) ഞായറാഴ്ച (മാർച്ച് 19) ആയിരിക്കും. ഞായറാഴ്ച വരുന്നതിനാൽ അത് രവിപ്രദോഷ വ്രതമായാണ് ആചരിക്കുന്നത്. ഈ ദിവസം ഭക്തർ വ്രതം അനുഷ്ഠിച്ച് പൂജകളും പ്രാർഥനകളും നടത്തുന്നു.

ALSO READ: Love Horoscope: മിഥുനം രാശിയുമായി പൊരുത്തപ്പെടുന്ന അഞ്ച് രാശികൾ ഇവയാണ്

ചൈത്ര പ്രദോഷ വ്രതം: തീയതിയും മുഹൂർത്തവും

പഞ്ചാംഗ പ്രകാരം, ചൈത്ര മാസത്തിലെ കൃഷ്ണ പക്ഷ ത്രയോദശി തിഥി മാർച്ച് പത്തൊമ്പതിന് രാവിലെ 8:07ന് ആരംഭിക്കും. മാർച്ച് ഇരുപതിന് പുലർച്ചെ 4.55ന് അവസാനിക്കും. പ്രദോഷകാലം അതായത് പ്രദോഷ വ്രതത്തിനുള്ള സമയം മാർച്ച് പത്തൊമ്പതിനാണ്. പ്രദോഷ വ്രതത്തിൽ പൂജകളുടെ ആകെ സമയം രണ്ട് മണിക്കൂർ 23 മിനിറ്റ് ആയിരിക്കും. മാർച്ച് പത്തൊമ്പതിന് വൈകിട്ട് 6.31 മുതൽ 8.54 വരെയാണ് ശിവപൂജയ്ക്കുള്ള മുഹൂർത്തം.

രവി പ്രദോഷ വ്രത പൂജാ വിധി

ബ്രാഹ്മ മുഹൂർത്തത്തിൽ അതിരാവിലെ എഴുന്നേൽക്കുക.
കുളികഴിഞ്ഞ് പുതിയ വസ്ത്രം ധരിക്കുക.
ഒരു ചെമ്പ് പാത്രത്തിൽ വെള്ളം, വെണ്ണ, ശർക്കര മുതലായവ ചേർത്ത് സൂര്യദേവന് അർപ്പിക്കുക.
ശിവ ഭ​ഗവാനെ ആരാധിക്കുക. പുഷ്പങ്ങൾ, മാലകൾ, ജലാഭിഷേകം എന്നിവ നടത്തി ശിവഭ​ഗവാന് സമർപ്പിക്കുന്നു.
ശിവമന്ത്രം ജപിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News