Garlic

നമ്മുടെ അടുക്കളയിൽ സ്ഥിരമായി ഉണ്ടാകാറുള്ള ഒന്നാണ് വെളുത്തുള്ളി. വില അൽപ്പം കൂടുതലാണെങ്കിലും മിക്കവാറും കറികളിൽ അതില്ലെങ്കിൽ സ്വാദുണ്ടാകില്ല.

';

വെളുത്തുള്ളി

സ്വാദിനൊപ്പം തന്നെ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ് വെളുത്തുള്ളി എന്നുള്ളത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. വെളുത്തുള്ളിയിൽ കാണപ്പെടുന്ന അലിസിൻ എന്ന പദാർത്ഥം രോഗാണുക്കൾക്കും വൈറസുകൾക്കുമെതിരെ പോരാടി രോഗത്തെ അകറ്റി നിർത്തുന്നു.

';

വെളുത്തുള്ളി ​ഗുണങ്ങൾ

ദിവസവും ഉറങ്ങുന്നതിന് മുമ്പ് ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നതിൻ്റെ ​ഗുണങ്ങളെ കുറിച്ചറിയാം.

';

ഹൃദയാരോഗ്യം

വെളുത്തുള്ളി പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇത് രക്തസമ്മർദ്ദവും കൊളസ്ട്രോളും സ്വാഭാവികമായി കുറയ്ക്കുന്നു. അതിലൂടെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയും.

';

ശരീരഭാരം

പ്രകൃതിദത്തമായ ഡിറ്റോക്സ് ഏജൻ്റ് കൂടിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള അലിസിൻ കരളിന്റെ ശരിയായ പ്രവർത്തനത്തിന് സഹായിക്കും. ശരീരത്തിലെ കൂടുതൽ കൊഴുപ്പ് കത്തിച്ച് അമിത ഭാരം കുറയ്ക്കാനും ഇത് സഹായിക്കും.

';

ആൻ്റിഓക്‌സിഡൻ്റ്

വെളുത്തുള്ളിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ചെറുക്കാനും ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നേരിടാനും സഹായിക്കുന്നു.

';

നല്ല ഉറക്കം

വെളുത്തുള്ളിയിൽ അമിനോ ആസിഡായ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ട്രിപ്റ്റോഫാൻ സെറോടോണിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററിൻ്റെ ഉത്പാദനത്തിന് സഹായിക്കുന്നു. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

';

പ്രതിരോധശേഷി വർധിപ്പിക്കുന്നു

വെളുത്തുള്ളിയിലെ അല്ലിസിൻ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധശേഷി കൂട്ടും.

';

VIEW ALL

Read Next Story