Zinc Rich Foods: ശരീരഭാരം കുറയ്ക്കണോ? സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ സമ്മർ ഡയറ്റിൽ ഉൾപ്പെടുത്താം

Weight Loss: നമ്മുടെ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് സിങ്ക്. ആരോ​ഗ്യകരമായ രോ​ഗപ്രതിരോധ സംവിധാനത്തിന് സിങ്ക് പ്രധാനമാണ്.

  • May 12, 2024, 22:37 PM IST
1 /6

സ്വീറ്റ് കോൺ അഥവാ മധുര ചോളം സിങ്കിന്റെ മികച്ച ഉറവിടമാണ്. 100 ​ഗ്രാം മധുരചോളത്തിൽ 1.7 മുതൽ 3.5 മില്ലി​ഗ്രാം വരെ സിങ്ക് അടങ്ങിയിരിക്കുന്നു. വിളർച്ച നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.

2 /6

സ്ട്രോബെറിയിൽ വിറ്റാമിൻ സിയും സിങ്കും അടങ്ങിയിട്ടുണ്ട്. 100 ​ഗ്രാം സ്ട്രോബെറിയിൽ 0.3 മില്ലി​ഗ്രാം സിങ്ക് അടങ്ങിയിരിക്കുന്നു. ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സ്ട്രോബെറി മികച്ചതാണ്.

3 /6

സോയാബീനിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പോഷകസമൃദ്ധമായ ഭക്ഷണമാണ്. ഇവയിൽ ഓരോ 100 ​ഗ്രാമിലും 4.3 മില്ലി ​ഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവിടമാണ് സോയാബീൻ.

4 /6

സിങ്ക് അടങ്ങിയ പച്ചക്കറിയാണ് പീസ്. പീസിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന സംയുക്തങ്ങളും പീസിൽ അടങ്ങിയിട്ടുണ്ട്.  

5 /6

പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ബ്ലാക്ക് ബെറിയിൽ വിറ്റാമിനുകൾ, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. 100 ​ഗ്രാം ബ്ലാക്ക് ബെറിയിൽ 0.2 മില്ലി ​ഗ്രാം സിങ്ക് അടങ്ങിയിരിക്കുന്നു.

6 /6

വാഴപ്പഴത്തിൽ ഉയർന്ന അളവിൽ നാരുകളും സിങ്കും അടങ്ങിയിരിക്കുന്നു. ദിവസവും ഭക്ഷണത്തിൽ ഏത്തപ്പഴം ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

You May Like

Sponsored by Taboola