Weekly Tarot Horoscope: നവരാത്രി വാരത്തില്‍ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ബമ്പര്‍ നേട്ടം

Weekly Tarot Horoscope: നവരാത്രിയോടെ ആരംഭിക്കുന്ന ഒക്ടോബർ മാസത്തിലെ മൂന്നാം ആഴ്ച ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഈ ആഴ്ച, ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും അനുകൂല സ്ഥാനം ചില രാശിക്കാർക്ക് വളരെയേറെ ഭാഗ്യം നൽകും.

നവരാത്രി ആഘോഷിക്കുന്ന ഈ ആഴ്ച ഹൈന്ദവ വിശ്വാസത്തിന്‍റെ കാഴ്ചപ്പാടിൽ മാത്രമല്ല, ജ്യോതിഷത്തിന്‍റെ വീക്ഷണകോണിലും ഏറെ  പ്രധാനമാണ്. ഒക്ടോബർ 16 മുതൽ ഒക്ടോബർ 22 വരെയുള്ള ഈ ആഴ്ച പ്രധാനപ്പെട്ട ഗ്രഹ സംക്രമങ്ങൾക്കും അപൂർവ സംയോജനങ്ങൾക്കും സാക്ഷ്യം വഹിക്കും, ഇത് എല്ലാ 12 രാശികളെയും ബാധിക്കും. അതേസമയം, ഈ ആഴ്ച ചില രാശിക്കാർക്ക് ഏറെ ഗുണങ്ങൾനേട്ടം കൊയ്യുന്ന രാശിക്കാര്‍ ആരൊക്കെയാണ് എന്ന് അറിയാം..... 

1 /5

കർക്കിടകം രാശി (Cancer Zodiac Sign)  ഈ ആഴ്ച കർക്കിടകം രാശിക്കാര്‍ക്ക് വിജയത്തിന്‍റെ സന്ദേശമാണ് നല്‍കുന്നത്. അതായത് നിങ്ങൾക്ക് ഉടൻ തന്നെ വലിയ വിജയം ലഭിച്ചേക്കാം. പുതിയ ചില ജോലികൾ തുടങ്ങാം. ജീവിതത്തിൽ ഭൗതിക സുഖസൗകര്യങ്ങൾ വർദ്ധിക്കും. പുരോഗതി കൈവരിക്കും. നിങ്ങൾക്ക് ഗുണം ചെയ്യുന്ന ചില മാറ്റങ്ങൾ ജീവിതത്തില്‍ ഉണ്ടാകും.

2 /5

കന്നി രാശി (Virgo Zodiac Sign)  നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം ലഭിക്കുന്ന സമയമാണ് ഇത്. ഈ രാശിക്കാരുടെ ജോലി പ്രശംസിക്കപ്പെടും. നിങ്ങളുടെ പദവിയില്‍ ഉയര്‍ച്ച ഉണ്ടാകാം. കുടുംബത്തിൽ നിങ്ങളുടെ ബഹുമാനവും വർദ്ധിക്കും. കുട്ടികളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. വീട്ടിൽ മംഗളകരമായ ഒരു സംഭവം നടക്കാം. സാമ്പത്തിക നേട്ടം ഉണ്ടാകും. 

3 /5

തുലാം രാശി (Libra Zodiac Sign)  ഈ ആഴ്ച  തുലാം രാശിക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ആഴ്ചയാണ്. നിങ്ങള്‍ വളരെ കാലം മനസില്‍ സൂക്ഷിച്ച നിങ്ങളുടെ വലിയ ആഗ്രഹം സഫലമായേക്കാം. ജോലിസ്ഥലത്തോ വീട്ടിലോ ചില മാറ്റങ്ങളുണ്ടാകാം, അത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ മാത്രം നൽകും. പണം ലഭിക്കും. വരുമാനം വർദ്ധിക്കും. ഭാഗ്യത്തിന്‍റെ പൂർണ്ണ പിന്തുണ ഈ ആഴ്ച ഉണ്ടാകും. നിങ്ങൾ വളരെ ശുഭ പ്രതീക്ഷയോടെ മുന്നോട്ട് പോകും. 

4 /5

ധനു രാശി  (Sagittarius Zodiac Sign)  അവിവാഹിതർക്ക് നല്ല ബന്ധങ്ങള്‍ വന്നുചേരാം, നിങ്ങളുടെ സൗന്ദര്യവും ആകർഷണീയതയും വർദ്ധിക്കും. ഒരു പക്ഷെ നിങ്ങള്‍ താമസിക്കുന്ന ടി=സ്ഥലം മാറേണ്ടി  വന്നേക്കാം, എന്നാല്‍ ഇത് ശുഭകരമായി ഭവിക്കും. വീട്ടില്‍ മംഗള കർമ്മങ്ങൾ നടക്കാം. നിങ്ങളുടെ മനസില്‍ ഉന്മേഷവും ആവേശവും നിലനിൽക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

5 /5

മകരം രാശി (Capricorn Zodiac Sign)  വരാനിരിക്കുന്ന സമയം നിങ്ങൾക്ക് ശുഭ വാർത്തകൾ ലഭിക്കും. ഈ രാശിക്കാര്‍ക്ക് ജീവിത പങ്കാളിയെ ലഭിക്കാനുള്ള ഭാഗ്യം, സന്താന ഭാഗ്യം തുടങ്ങിയവ ലഭിക്കാം. ഈ രാശിക്കാര്‍ക്ക് പുതിയ ജോലികൾ ആരംഭിക്കാൻ സാധിക്കും. പണം നേടാനുള്ള വഴികള്‍ തുറക്കപ്പെടും. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിക്കും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola