Shani Uday 2023 : ശനി ഉദയത്തിന് ഇനി മണിക്കൂറുകൾ മാത്രം; ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും!

Shani Uday 2023: ജ്യോതിഷത്തില്‍ ശനിയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ശനിയെ പാപവും ക്രൂരവുമായ ഗ്രഹം എന്നാണ് വിശേഷിപ്പിക്കുന്നതതെങ്കിലും ഓരോരുത്തരുടെയും കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹം കൂടിയാണ് ശനി. 

Satrun Rise: ശനി ഒരാളുടെ ജാതകത്തിൽ അശുഭ സ്ഥാനത്ത് ആണെങ്കിൽ അയാൾക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. എന്നാല്‍ ശുഭ ഫലങ്ങളും ശനി നൽകാറുണ്ട്.  ജാതകത്തിൽ ശനി ശുഭമാണെങ്കിൽ പിന്നെ അവരുടെ കാര്യം പറയുകയും വേണ്ട. 

1 /11

ഇപ്പോൾ ശനി അസ്തമിച്ചിരിക്കുകയാണ്.  ഇതിനി നാളെ അതായത് മാര്‍ച്ച് 5 ന് കുംഭം രാശിയില്‍ ഉദിക്കും. ശനിയുടെ ഉദയം 12 രാശികളേയും വ്യത്യസ്ത രീതിയിലായിരിക്കും ബാധിക്കുക. ശനി ഉദിച്ചുയരുമ്പോള്‍ ചില രാശിക്കാര്‍ക്ക് ഭാഗ്യമുണ്ടാകും എന്നാൽ ചിലര്‍ക്ക് ദോഷവും. ശനിയുടെ ഉദയത്തോടെ ഏതൊക്കെ രാശിക്കാർക്കാണ് ജീവിതത്തിലും ഭാഗ്യോദയം എന്ന നമുക്കറിയാം...   

2 /11

മേടം (Aries): ഈ രാശിക്കാര്‍ക്ക് ശനി രാജയോഗമാണ് നൽകുന്നത്. മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശനിയുടെ ഉദയം. ഈ സമയത്ത് പ്രൊഫഷണല്‍ ജീവിതത്തില്‍ വിജയം നേടാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങള്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ബിസിനസുകാര്‍ക്കും ശനിദേവന്റെ കൃപ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ സുഹൃത്തുക്കളുടെ സഹായത്തോടെ ചില വലിയ നേട്ടങ്ങള്‍ കൈവരും. ശനിയുടെ ഉദയത്തോടെ സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും. 

3 /11

ഇടവം (Taurus): ശനി ഈ രാശിക്കാരുടെ ഒന്‍പതാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനാണ്.  പത്താം ഭാവത്തില്‍ ശനിയുടെ ഉദയം നിങ്ങള്‍ക്ക് വൻ വിജയം നല്‍കും. ഈ സമയം ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. ജോലിയുള്ളവരുടെ  ജീവിതത്തില്‍ പുതിയ മാറ്റം ഉണ്ടക്കയം. ബിസിനസ്സുകാര്‍ പുരോഗതി കൈവരിക്കും. 

4 /11

മിഥുനം (Gemini): ഇവർക്ക് ശനി ഭാഗ്യത്തിന്റെ അധിപനാണ്. ശനിയുടെ ഉദയം മിഥുനം രാശിക്കാർക്ക് വിജയത്തിന്റെ സൂചനകള്‍ നല്‍കും. ഈ സമയത്ത് ഭാഗ്യം കൂടെയുണ്ടാകും. രാഷ്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം നല്ലതാണ്. 

5 /11

കർക്കടകം (Cancer): ശനിയുടെ ഉദയം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കും. കർക്കടക രാശിക്കാരുടെ  വ്യക്തിജീവിതത്തിലും തൊഴില്‍പരമായും നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ഈ സമയം നീങ്ങും. ഭാഗ്യത്തിന്റെ പിന്തുണയാല്‍ ഐശ്വര്യം കൈവരിക്കും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ സഹകരണം ഉണ്ടായിരിക്കും. പ്രശസ്തിയും വര്‍ദ്ധിക്കും, കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും, മുടങ്ങിക്കിടന്ന ജോലികള്‍ ആരുടെയെങ്കിലും സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയും.  ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ നല്ല സമയം.

6 /11

ചിങ്ങം (Leo): ശനി കുംഭം രാശിയില്‍ ഉദിക്കുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുരോഗതിക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും, കുടുംബവുമായുള്ള ബന്ധം മെച്ചപ്പെടും. കുടുംബത്തിന്റെ പിന്തുണയുണ്ടാകും.  ശനിയുടെ അസ്തമയം മൂലം ആരംഭിച്ച പ്രശ്‌നങ്ങളും അവസാനിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ ആരംഭിക്കും. പിതാവുമായുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടും.

7 /11

കന്നി (Virgo): കന്നി രാശിക്കാരുടെ ആറാം ഭാവത്തിലാണ് ശനി ഉദിക്കുന്നത്. ഇതോടെ നിങ്ങൾക്ക് നിങ്ങളുടെ ശത്രുക്കളില്‍ നിന്നും മുക്തി ലഭിക്കും. വിദേശത്ത് പോയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴിതുറക്കും.   

8 /11

തുലാം (Libra):  തുലാം രാശിക്കാരുടെ അഞ്ചാം ഭാവത്തിലാണ് ശനിയുടെ സംക്രമം. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ്. ഉന്നതവിദ്യാഭ്യാസത്തിന് പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീരുമാനമുണ്ടാകും.

9 /11

ധനു (Sagittarius):  ഈ രാശിക്കാര്‍ക്ക് ശനിയുടെ ഉദയത്തോടെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവർക്ക് സമയം അനുകൂലം.  ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ക്രമേണ കുറയും.

10 /11

മകരം (Capricorn):  ഈ രാശിക്കാരുടെ രണ്ടാം ഭാവത്തിലാണ് ശനി ഉദിക്കാൻ പോകുന്നത്.  ഇത് പണത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. കുടുംബത്തില്‍ സ്വത്ത് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ ഈ സമയം പരിഹരിക്കാം. നിങ്ങളുടെ സംസാരത്തിന്റെ സ്വാധീനത്താല്‍ മറ്റുള്ളവരെ സ്വാധീനിക്കാനാകും.   

11 /11

കുംഭം (aquarius): ശനി കുംഭം രാശിയിലായിരുന്നു അസ്തമിച്ചിരിക്കുന്നത്. ഇനി നാളെ ഇതേ രാശിയിൽ തന്നെ ഉദിക്കും.  ഈ സമയത്ത് ജോലിയിലും ബിസിനസ്സിലും ശനിയുടെ അനുഗ്രഹത്താല്‍ മികച്ച അവസരങ്ങള്‍ ലഭിക്കും. ഏതെങ്കിലും വസ്തുവോ വാഹനമോ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സമയം അനുകൂലം. കുടുംബ ബിസിനസില്‍ സഹോദരങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. കുടുംബത്തോടൊപ്പം യാത്ര പോകാൻ സാധ്യത. ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് ഈ സമയം ആരോഗ്യത്തില്‍ നല്ല പുരോഗതിയുണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola