Shani Gochar 2024: ശനിയുടെ രാശിമാറ്റം പുതുവർഷത്തിൽ ഈ 5 രാശിക്കാർക്ക് നൽകും വൻ സമ്പൽസമൃദ്ധി!

Shani Effect On 2024: ജ്യോതിഷത്തിൽ ശനിയെ നീതിയുടെയും ദൈവം എന്നാണ് പറയപ്പെടുന്നത്.  ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ കണക്ക് ശനി നൽകും എന്നാണ്.

Shani Gochar 2024: ഒരാളുടെ ജാതകത്തിൽ ശനിയുടെ സ്ഥാനം ബലമോ ദുർബ്ബലമോ ആണെങ്കിൽ ആ വ്യക്തിക്ക് ശുഭ-അശുഭ ഫലങ്ങൾ ലഭിക്കും. 2024 ൽ ശനിയുടെ അനുഗ്രഹം ലഭിക്കാൻ പോകുന്ന ആ രാശികൾ ഏതൊക്കെയെന്ന് അറിയാം..

1 /7

ജ്യോതിഷത്തിൽ ശനി നീതിയുടെ ദേവനെന്നാണ് അറിയപ്പെടുന്നത്. ശനി ദേവൻ ഒരു വ്യക്തിയുടെ കർമ്മങ്ങൾ നിരീക്ഷിക്കുകയും അതിനനുസരിച്ച് ഫലങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു.

2 /7

ശനി ഇപ്പോൾ കുംഭ രാശിയിലാണ് ഇരിക്കുന്നത്. 2024 ൽ ശനിയുടെ സ്ഥിതി മാറും. 2024 ജൂൺ 29 മുതൽ 2024 നവംബർ 15 വരെ ശനി വക്രഗതിയിൽ സഞ്ചരിക്കും.

3 /7

2024 ഫെബ്രുവരി 11 മുതൽ 2024 മാർച്ച് 18 വരെ ശനിയുടെ അസ്തമനം നടക്കും.  അതുപോലെ ശനി 2024 മാർച്ച് 18 ന് ഉദിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നോക്കാം...

4 /7

മേടം (aries): ജ്യോതിഷ പ്രകാരം മേട രാശിക്കാർക്ക് 2024 ൽ ശനിയുടെ പ്രത്യേക കൃപ ലഭിക്കും. അവരുടെ ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും വരും. മേടം രാശിക്കാരോട് ശനിയുടെ സ്പെഷ്യൽ അനുഗ്രഹം ഉണ്ടാകും.  പണവും ഉന്നത സ്ഥാനവും സുഖസൗകര്യങ്ങളും ഇവർക്ക് ലഭിക്കും. തൊഴിലിലും ബിസിനസ്സിലും പുതിയ അവസരങ്ങൾ വന്നുചേരും. ഈ സമയത്ത് സാമ്പത്തിക സ്ഥിരതയും ബഹുമാനവും വർദ്ധിക്കും.

5 /7

ഇടവം (Taurus):  ശനിയുടെ ഉദയം 2024 ൽ ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. ഈ മാറ്റം ബിസിനസ് ക്ലാസിനും ലാഭം നൽകും. 2024 ൽ ശനി ഈ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും.  ഈ കാലയളവിൽ പുരോഗതിക്ക് സാധ്യതയുണ്ട്. ജോലിയിലും ബിസിനസ്സിലും നിങ്ങൾക്ക് മികച്ച നേട്ടങ്ങൾ നൽകും.

6 /7

ധനു (Sagittarius):  ഈ രാശിക്കാർക്ക് ശനിയുടെ ഉദയം മൂലം കരിയറിൽ മികച്ച വിജയം ലഭിക്കും. മാത്രമല്ല ഈ രാശിക്കാർക്ക് ഈ സമയത്ത് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയും  ലഭിക്കും. സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. ഈ സമയത്ത് കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. തൊഴിൽപരമായ കാര്യങ്ങളിലും പുരോഗതിക്ക് അവസരമുണ്ടാകും. ജോലി സ്ഥലം മാറ്റം എന്നിവ ഉണ്ടായേക്കാം.  

7 /7

മകരം (Capricorn): ഈ രാശിക്കാർക്ക് ഈ സമയം സന്തോഷവും ഐശ്വര്യവും നിറഞ്ഞതായിരിക്കും. മകരം രാശിക്കാരുടെ ബുദ്ധിശക്തി വർദ്ധിക്കുന്നതിനാൽ അവർക്ക് തൊഴിൽ രംഗത്ത് പുരോഗതിക്ക് സാധ്യത. ഈ കാലയളവിൽ അവരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. മൊത്തത്തിൽ 2024 ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ കാലയളവിൽ ശനിയുടെ കൃപ നിങ്ങളെ പല വിഷമകരമായ സാഹചര്യങ്ങളിൽ നിന്നും കരകയറ്റും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola