Home Remedies: ചർമ്മത്തിലെ വിവിധ അലർജികൾക്ക് വീട്ടിൽ തന്നെയുണ്ട് പരിഹാരം

ചർമ്മത്തിൽ വിവിധ തരത്തിലുള്ള അലർജികൾക്ക് പരിഹാരം കാണുന്നതിന് വീട്ടുവൈദ്യം സഹായിക്കും. ചർമ്മത്തിലെ തിണ‍‍ർപ്പ്, വീക്കം, ചുവപ്പ് എന്നിവ അകറ്റാൻ സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ അറിഞ്ഞിരിക്കാം.

  • May 13, 2024, 00:20 AM IST
1 /5

ചർമ്മത്തിൽ അലർജിയുള്ള ഭാ​ഗത്ത് തേൻ പുരട്ടുന്നത് നല്ലതാണ്. വീക്കം കുറയ്ക്കാനും ചർമ്മത്തിലെ വീക്കവും ചുവപ്പും കുറയ്ക്കാനും തേൻ സഹായിക്കും.

2 /5

ചർമ്മത്തിലെ ചൊറിച്ചിലും വീക്കവും പരിഹരിക്കാൻ ഓട്സ് മികച്ചതാണ്. ഒരു കപ്പ് പ്ലെയിൻ ഓട്സ് പൊടിക്കുക. ഇതിൽ വെളിച്ചെണ്ണ കലർത്തി ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിലെ ചൊറിച്ചിലും വീക്കവും കുറയ്ക്കും.  

3 /5

ചമോമൈൽ ടീ ചർമ്മത്തിന് അലർജിയിൽ നിന്ന് സംരക്ഷണം നൽകുന്നു. അൽപം ചമോമൈൽ ചായ വൃത്തിയുള്ള കോട്ടൺ തുണിയിൽ മുക്കി അലർജിയുള്ള ഭാ​ഗത്ത് വയ്ക്കുന്നത് ​ഗുണം ചെയ്യും.

4 /5

ചർമ്മത്തിലെ ചുവപ്പ്, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ​ഗുണങ്ങളുള്ള പ്രകൃതിദത്ത ആന്റി ഇൻഫ്ലമേറ്ററി ഏജന്റാണ് കറ്റാർ വാഴ. ഇതിന്റെ ആന്റി മൈക്രോബയൽ, ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ അലർജി ഉൾപ്പെടെയുള്ള അവസ്ഥകളെ ഫലപ്രദമായി ചികിത്സിക്കുന്നു.  

5 /5

ഈ വീട്ടുവൈദ്യങ്ങൾ നേരിയതോ മിതമായതോ ആയ ചർമ്മ അലർജികൾക്ക് ഫലം ചെയ്യുമെങ്കിലും രോ​ഗലക്ഷണങ്ങൾ ​ഗുരുതരമാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. കൂടാതെ, ഇവ ചെയ്യുന്നതിന് മുമ്പ് അലർജിയുണ്ടോയെന്ന് ശ്രദ്ധിക്കണം. ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദ​ഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

You May Like

Sponsored by Taboola