Vettayan: 'വേട്ടയൻ'; രജനികാന്തിന്റെ ഭാഗങ്ങൾ പൂർത്തിയായി

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 170-ാമത് ചിത്രമായ 'വേട്ടയനിൽ' രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. 2024 ഒക്ടോബറിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്‌ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു. ഇവരോടൊപ്പം കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ, ജിഎം സുന്ദർ, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, രക്ഷൻ, സാബുമോൻ അബുസമദ്, സുപ്രീത് റെഡ്ഡി തുടങ്ങിയ വമ്പൻ താരങ്ങളും അണിനിരക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : May 14, 2024, 06:49 PM IST
  • മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്‌ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു.
  • ഇവരോടൊപ്പം കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ, ജിഎം സുന്ദർ, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, രക്ഷൻ, സാബുമോൻ അബുസമദ്, സുപ്രീത് റെഡ്ഡി തുടങ്ങിയ വമ്പൻ താരങ്ങളും അണിനിരക്കുന്നു.
Vettayan: 'വേട്ടയൻ'; രജനികാന്തിന്റെ ഭാഗങ്ങൾ പൂർത്തിയായി

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 170-ാമത് ചിത്രമായ 'വേട്ടയനിൽ' രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. 2024 ഒക്ടോബറിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്‌ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു. ഇവരോടൊപ്പം കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ, ജിഎം സുന്ദർ, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, രക്ഷൻ, സാബുമോൻ അബുസമദ്, സുപ്രീത് റെഡ്ഡി തുടങ്ങിയ വമ്പൻ താരങ്ങളും അണിനിരക്കുന്നു. 

ഹിറ്റ് ചിത്രങ്ങളുടെ സം​ഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീതം പകരുന്നത്. തിരുവനന്തപുരം, തിരുനെൽവേലി, ചെന്നൈ, മുംബൈ, ആന്ധ്രാപ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ചിത്രീകരിച്ച 'വേട്ടയൻ' മികച്ച ദൃശ്യവിസ്മയമാണ് വാഗ്ദാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുബ്രഹ്മണ്യൻ നാരായണൻ, ലൈക്ക പ്രൊഡക്ഷൻസ് മേധാവി: ജി.കെ.എം. തമിഴ് കുമാരൻ, ഛായാഗ്രഹണം: എസ് ആർ കതിർ, ചിത്രസംയോജനം: ഫിലോമിൻ രാജ്, പ്രൊഡക്ഷൻ ഡിസൈനർ: കെ കദിർ, ആക്ഷൻ: അൻബരിവ്, 

ALSO READ: ദി ലേഡീസ് ഇൻ ലാപതാ ലേഡീസ്...! സിനിമ കണ്ടോ...? ഫൂലിനേയോ ജയയേയോ ഇഷ്ടപ്പെട്ടത്?

ക്രിയേറ്റീവ് ഡയറക്ടർ: ബി കിരുതിക, കലാസംവിധാനം: ശക്തി വെങ്കട്ട് രാജ്, മേക്കപ്പ്: ബാനു ബി, പട്ടണം റഷീദ്, വസ്ത്രാലങ്കാരം: അനു വർദ്ധൻ, വീര കപൂർ, ദിനേശ് മനോഹരൻ, ലിജി പ്രേമൻ, സെൽവം, സ്റ്റിൽസ്: മുരുകൻ, പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന, വി.എഫ്.എക്സ് സൂപ്പർവിഷൻ: ലവൻ, കുസൻ, ടൈറ്റിൽ ആനിമേഷൻ: ദി ഐഡൻ്റ് ലാബ്സ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിംങ്: കണ്ണൻ ഗണപത്, കളറിസ്റ്റ്: രഘുനാഥ് വർമ്മ, ഡിഐ: ബി2എച്ച് സ്റ്റുഡിയോസ്, ഡിഐടി: ജിബി കളേർസ്, ലേബൽ: സോണി മ്യൂസിക്, പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News