Crime: മദ്യപിച്ച് മകന്റെ വീട്ടിൽ പോകരുതെന്ന് താക്കീത്; വയോധികനെ വെട്ടിയ മധ്യവയസ്‌കൻ അറസ്റ്റിൽ

Man arrested for stabbing an elderly man in Wayanad: മകന്റെ വീട്ടിൽ മദ്യപിച്ച് പോകരുത് എന്ന് താക്കീത് ചെയ്ത വൈരാഗ്യത്തിലായിരുന്നു വീട് കയറി ആക്രമണം. 

Written by - Zee Malayalam News Desk | Last Updated : Apr 12, 2024, 08:46 PM IST
  • ഇക്കഴിഞ്ഞ 10-ാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
  • പരാതിക്കാരൻ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു അക്രമം.
  • കൊല്ലണമെന്ന ഉദ്ദേശത്തോടെ തലക്കും, ചെവിക്കും നെഞ്ചിലും കത്തി കൊണ്ട് വെട്ടി.
Crime: മദ്യപിച്ച് മകന്റെ വീട്ടിൽ പോകരുതെന്ന് താക്കീത്; വയോധികനെ വെട്ടിയ മധ്യവയസ്‌കൻ അറസ്റ്റിൽ

കൽപ്പറ്റ: വയനാട് ബത്തേരിയിൽ മകന്റെ വീട്ടിൽ മദ്യപിച്ച് പോകരുത് എന്ന് താക്കീത് ചെയ്ത വൈരാഗ്യത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി വയോധികനെ വെട്ടിയ മധ്യവയസ്‌കൻ അറസ്റ്റിൽ. വാകേരി, കക്കാടംകുന്ന് പോർപ്പിള്ളിൽ വീട്ടിൽ പി.ജെ. മനോജിനെയാണ് ബത്തേരി ഇൻസ്‌പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ 10-ാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മകന്റെ വീട്ടിൽ മദ്യപിച്ചു പോകരുതെന്ന് മകന്റെ സുഹൃത്തായ മനോജിനോട് പറഞ്ഞതിന്റെ വൈരാഗ്യത്താലാണ് അക്രമം നടന്നത്. പരാതിക്കാരൻ താമസിക്കുന്ന കിടങ്ങനാട് കക്കടംകുന്നിലെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു അതിക്രമം. കൊല്ലണമെന്ന ഉദ്ദേശത്തോടെ തലക്കും, ചെവിക്കും നെഞ്ചിലും കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.

ALSO READ: അബ്ദുള്‍ റഹീമിനെ തൂക്കിലേറ്റാന്‍ വിട്ടുകൊടുക്കാതെ മലയാളികള്‍; 34 കോടിയും സമാഹരിച്ചു

മൂന്നാറിൽ റേഷൻ അരി കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമം; പിടികൂടി നാട്ടുകാർ 

ഇടുക്കി: ഇടുക്കി മൂന്നാറിൽ തോട്ടം തൊഴിലാളികൾക്കായി വിതരണം ചെയ്യാൻ എത്തിച്ച റേഷൻ അരി കരിഞ്ചന്തയിൽ വിൽപ്പന നടത്താൻ ശ്രമിക്കവെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. സുബ്രമണി ക്ഷേത്രത്തിന് സമീപത്ത് പ്രവർത്തിക്കുന്ന 36-ാം നമ്പർ കടയിൽ നിന്നും കടത്തിയ 500 കിലോ അരിയാണ് മൂന്നാർ മാർക്കറ്റിൽ നിന്നും നാട്ടുകാർ പിടികൂടിയത്.

ആയിരിക്കണക്കിന് തോട്ടം തൊഴിലാളികൾക്കും സാധരണക്കാർക്കും വിതരണം ചെയ്യുന്നതിന് കഴിഞ്ഞ ദിവസമാണ് സുബ്രമണി ക്ഷേത്രത്തിന് സമീപത്തെ 36-ാം നമ്പർ റേഷൻ കടയിൽ അരിയെത്തിയത്. എന്നാൽ കടയുടമ അരി വിതരണം ചെയ്യാതെ അത് രാവിലെയോടെ മൂന്നാർ പച്ചക്കറി മാർക്കറ്റിലെ സ്വകാര്യ കടയിൽ വിൽപ്പനയ്ക്കായി എത്തിക്കുകകയായിരുന്നു. കടയിൽ നിന്നും രാവിലെ തുടർച്ചയായി ഓട്ടോ മാർക്കറ്റിലെത്തുന്നത് മനസിലാക്കിയ നാട്ടുകാർ പിന്തുട‍ർന്ന് എത്തി പരിശോധിച്ചതോടെയാണ് സാധരണക്കാർക്ക് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന റേഷൻ അരിയാണെന്ന് കണ്ടെത്തിയത്. ഇതോടെ സംഭവം ഇവർ പോലീസിനെ അറിയിക്കുകയും പോലീസ് അരിയും  വാഹനമടക്കം പിടികൂടുകയും ചെയ്തു. മാസങ്ങളായി ഈ റേഷൻ കടയിൽ നിന്നും റേഷൻ അരി ഇത്തരത്തിൽ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം മൂന്നാർ മാട്ടുപ്പെട്ടിഭാഗത്ത് പ്രവർത്തിക്കുന്ന റേഷൻ കടകളിൽ നിന്നും കടത്താൻ ശ്രമിച്ച ഒരു ലോഡ് അരി നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News