Muthalapozhi Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Muthapozhi Boat Accident: അപകടം നടന്നത് ഇന്ന് പുലർച്ചെ മൂന്നര മണിയോടെയായിരുന്നു. ആറ് അംഗ സംഘം മത്സ്യബന്ധനത്തിനായി പോകവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 29, 2024, 10:34 AM IST
  • മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
  • കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ ആണ് മരിച്ചത്
  • അഴിമുഖത്ത് തിരയിൽപ്പെട്ട് ഒഴുകികിടന്ന മൃതദ്ദേഹം മത്സ്യതൊഴിലാളികൾ കണ്ടെത്തുകയായിരുന്നു
Muthalapozhi Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ ആണ് മരിച്ചത്. അഴിമുഖത്ത് തിരയിൽപ്പെട്ട് ഒഴുകികിടന്ന മൃതദ്ദേഹം മത്സ്യതൊഴിലാളികൾ കണ്ടെത്തുകയായിരുന്നു.

Also Read: സംസ്ഥാനത്ത് രണ്ട് ദിവസം 8 ജില്ലകളിൽ മഴ; 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

 

അപകടം നടന്നത് ഇന്ന് പുലർച്ചെ മൂന്നര മണിയോടെയായിരുന്നു. ആറ് അംഗ സംഘം മത്സ്യബന്ധനത്തിനായി പോകവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വള്ളത്തിലുണ്ടായിരുന്ന 5 പേർ നീന്തി രക്ഷപ്പെട്ടു. നജീബ്, അൻസിൽ, സിദ്ധീഖ്,അൻസാരി, സജീബ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരിൽ അൻസാരി, സജീബ്  എന്നിവരെ പരിക്കുകളോടെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Also Read: 100 വർഷത്തിന് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടം

 

പുതുക്കുറിച്ചി സ്വദേശി നജീബിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമായിരുന്നു മറിഞ്ഞത്. മത്സ്യതൊഴിലാളികളുടെ വള്ളത്തിൽ  പെരുമാതുറ ലേലപ്പുരയിലെത്തിച്ച മൃതദ്ദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News