Murder Case: ഉത്സവത്തിനിടെ കത്തിക്കുത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ

Crime News: കേസിൽ കരുവന്നൂര്‍ ചെറിയപാലം പുക്കോട്ടില്‍ വീട്ടില്‍ അപ്പുവെന്നുവിളിക്കുന്ന അതുല്‍ കൃഷ്ണ, അക്ഷയ്, ഫാസില്‍, ജിഷ്ണു എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞുമോയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.  

Written by - Zee Malayalam News Desk | Last Updated : Apr 5, 2024, 06:50 AM IST
  • ഉത്സവത്തിനിടയിൽ നടന്ന കത്തിക്കുത്തിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ 6 പേർ പിടിയിൽ
  • ജാമ്യത്തിലിറങ്ങിയ വധക്കേസിലെ പ്രതിയായ മെജോ അടക്കം ആറുപേരെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്
Murder Case: ഉത്സവത്തിനിടെ കത്തിക്കുത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ

മൂർക്കനാട്:  ഉത്സവത്തിനിടയിൽ നടന്ന കത്തിക്കുത്തിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ 6 പേർ പിടിയിൽ. ജാമ്യത്തിലിറങ്ങിയ വധക്കേസിലെ പ്രതിയായ മെജോ അടക്കം ആറുപേരെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. 

Also Read: ഒരു ലക്ഷം രൂപ വായ്പ നൽകാമെന്ന് പറഞ്ഞ് യുവാവിന്റെ കൈയ്യിൽ നിന്നും 33,000 രൂപ തട്ടി; 2 താമരശ്ശേരി സ്വദേശികൾ പിടിയിൽ

കേസിൽ കരുവന്നൂര്‍ ചെറിയപാലം പുക്കോട്ടില്‍ വീട്ടില്‍ അപ്പുവെന്നുവിളിക്കുന്ന അതുല്‍ കൃഷ്ണ, അക്ഷയ്, ഫാസില്‍, ജിഷ്ണു എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞുമോയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.  കേസിനാസ്പദമായ സംഭവം നടന്നത് ബുധനാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു.

Also Read: 4 ഗ്രഹങ്ങളുടെ സംക്രമണം, 3 രാജയോഗം; ഈ 5 രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!

മൂർക്കനാട് ശിവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനു പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.  രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ അരിമ്പൂർ സ്വദേശി അക്ഷയ് ആണ് കൊല്ലപ്പെട്ടത്. അക്ഷയ്യുടെ നെഞ്ചിലായിരുന്നു കുത്തേറ്റത്.  സംഭവത്തിൽ അഞ്ചോളം പേർക്ക് കുത്തേറ്റിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതമാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഡിസംബറിൽ മൂർക്കനാട് വച്ച് നടന്ന ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കത്തെ തടുർന്നുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായത്. സംഭവ സ്ഥലത്ത് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News