Bank Holidays in September 2023: സെപ്റ്റംബര്‍ മാസത്തില്‍ 16 ദിവസം ബാങ്കുകള്‍ക്ക് അവധി, ലിസ്റ്റ് ചുവടെ

Bank Holidays in September 2023:  സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായി മാസത്തില്‍ ഒരിയ്ക്കലെങ്കിലും ബാങ്കില്‍ പോകുന്നവരാണ് ഒട്ടു മിക്കവരും. ഈ അവസരത്തില്‍ ബാങ്ക് അവധി ദിനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത്  ആവശ്യമാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 05:08 PM IST
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അവധി ദിവസങ്ങളുടെ പട്ടിക പ്രകാരം, അടുത്ത മാസം 1 6 ദിവസം ബാങ്കുകള്‍ക്ക് അവധി ആയിരിയ്ക്കും.
Bank Holidays in September 2023: സെപ്റ്റംബര്‍ മാസത്തില്‍ 16 ദിവസം ബാങ്കുകള്‍ക്ക് അവധി, ലിസ്റ്റ് ചുവടെ

Bank Holidays in September 2023: ആഗസ്റ്റ്‌ മാസം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സെപ്റ്റംബര്‍ മാസം ആരംഭിക്കാനിരിക്കേ അടുത്ത മാസം സംബന്ധിച്ച പ്ലാനിംഗ് നടത്തേണ്ടിയിരിയ്ക്കുന്നു.  

സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായി മാസത്തില്‍ ഒരിയ്ക്കലെങ്കിലും ബാങ്കില്‍ പോകുന്നവരാണ് ഒട്ടു മിക്കവരും. ഈ അവസരത്തില്‍ ബാങ്ക് അവധി ദിനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത്  ആവശ്യമാണ്. 

Also Read:  Weather Update: ഹിമാചല്‍ പ്രദേശില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദ്ദേശം 
  
സെപ്റ്റംബർ മാസത്തില്‍ നിരവധി ഉത്സവങ്ങൾ ആഘോഷിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍  ബാങ്കുകൾക്ക് ഒട്ടേറെ അവധിയുണ്ടാകാൻ സാധ്യതയുണ്ട്. അതിനാല്‍, ഇടപാടുകാര്‍ ബാങ്കില്‍ പോകുന്നതിനു മുന്‍പ് അവധി ദിനങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു.

Also Read:   Ketu Transit 2023: കേതു സംക്രമണം, ഈ രാശിക്കാരുടെ ജീവിതത്തില്‍ ബമ്പര്‍ നേട്ടങ്ങള്‍, പണത്തിന്‍റെ പെരുമഴ 
 
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank of India - RBI)  നിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ പൊതു അവധി ദിവസങ്ങളിലും ചില പ്രാദേശിക അവധി ദിവസങ്ങളിലും പ്രത്യേക സംസ്ഥാനത്തെ ആശ്രയിച്ച് ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും. പ്രാദേശിക അവധികൾ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അവധി ദിവസങ്ങളുടെ പട്ടിക പ്രകാരം, അടുത്ത മാസം 1 6 ദിവസം ബാങ്കുകള്‍ക്ക് അവധി ആയിരിയ്ക്കും. അവധി ദിവസങ്ങളുടെ ഈ പട്ടികയില്‍ ശനി, ഞായര്‍ ദിവസങ്ങളും ഉള്‍പ്പെടുന്നു. സെപ്റ്റംബർ മാസത്തിൽ 4 ഞായറാഴ്ചകളും, ഇതോടൊപ്പം, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ബാങ്കുകള്‍ക്ക് അവധിയാണ്. ഈ 6 ദിവസങ്ങള്‍ കൂടാതെ 10 ദിവസം ആഘോഷങ്ങളുടെ പേരില്‍ ബാങ്കുകള്‍ക്ക് അവധി ആയിരിയ്ക്കും. 

അടുത്ത മാസം, അതായത് സെപ്റ്റംബര്‍ മാസത്തില്‍ ഏതൊക്കെ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല എന്ന് അറിയാം...  

സെപ്റ്റംബര്‍ 3, 2023: ഞായര്‍ 

സെപ്റ്റംബര്‍ 6, 2023:  ബുധൻ - ശ്രീകൃഷ്ണ ജന്മാഷ്ടമി 

സെപ്റ്റംബര്‍ 7, 2023: വ്യാഴം -  ജന്മാഷ്ടമി (ശ്രാവൺ സംവത് 

സെപ്റ്റംബര്‍ 9, 2023: രണ്ടാം ശനിയാഴ്ച 

സെപ്റ്റംബര്‍ 10, 2023: രണ്ടാം ഞായർ
 
സെപ്റ്റംബര്‍ 17, 2023:  ഞായര്‍

സെപ്റ്റംബര്‍ 18, 2023:  തിങ്കള്‍ - വർസിദ്ധി വിനായക വ്രതം / വിനായക് ചതുർത്ഥി 

സെപ്റ്റംബര്‍ 19, 2023:  ചൊവ്വാഴ്ച - ഗണേശ ചതുർത്ഥി / സംവത്സരി (ചതുർത്ഥി പക്ഷം) 

സെപ്റ്റംബര്‍  20, 2023: ബുധന്‍ -  ഗണേശ ചതുർത്ഥി (രണ്ടാം ദിവസം) / നുഖായ് (ഒഡീഷ)

 സെപ്റ്റംബർ 22, 2023:  വെള്ളി - ശ്രീനാരായണ ഗുരു സമാധി ദിവസം

സെപ്റ്റംബർ 23, 2023: നാലാമത്തെ ശനിയാഴ്ച, മഹാരാജ ഹരി സിംഗ് ജന്മദിനം

സെപ്റ്റംബർ 24, 2023: ഞായർ 

സെപ്റ്റംബർ 25, 2023:  തിങ്കള്‍ - ശ്രീമന്ത് ശങ്കർദേവിന്‍റെ ജന്മദിനം

സെപ്റ്റംബർ 27, 2023:  ബുധന്‍ - മീലാദ്-ഇ-ഷെരീഫ് (മുഹമ്മദ് നബിയുടെ ജന്മദിനം)  

സെപ്റ്റംബർ 28, 2023: വ്യാഴം - ഈദ്-ഇ-മിലാദ് അല്ലെങ്കിൽ ഈദ്-ഇ-മിലാദുന്നബി (മുഹമ്മദ് നബിയുടെ ജന്മദിനം)  

സെപ്റ്റംബർ 29, 2023:  വെള്ളി -  ഈദ്-ഇ-മിലാദ്-ഉൽ-നബിക്ക് ശേഷമുള്ള  വെള്ളിയാഴ്ച (ജമ്മുവും ശ്രീനഗറും)

 
അതേസമയം, ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല എങ്കിലും ഉപഭോക്താക്കൾക്ക് പല തരത്തിലുള്ള സാമ്പത്തിക നടപടികള്‍ ഡിജിറ്റലായി ചെയ്യാൻ കഴിയും. UPI, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളിൽ ബാങ്ക് അവധിക്ക് യാതൊരു സ്വാധീനവുമില്ല.   നിങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക  ഇടപാടുകള്‍ ഡിജിറ്റലായി ചെയ്യാൻ കഴിയുമെങ്കിൽ, ഈ അവധി ദിവസങ്ങള്‍ നിങ്ങളെ ബാധിക്കില്ല, നിങ്ങളുടെ ജോലി സുഖകരമായി കൈകാര്യം ചെയ്യാം.
  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News